'മിനി സ്‌കോര്‍പിയോ' വാങ്ങാന്‍ തള്ളിക്കയറ്റം; ഞെട്ടിക്കുന്ന മൈലേജ്, സ്‌പോര്‍ട്ടി ലുക്ക്
suzuki spresso sales are increasing
'മിനി സ്‌കോര്‍പിയോ' വാങ്ങാന്‍ തള്ളിക്കയറ്റം; ഞെട്ടിക്കുന്ന മൈലേജ്, സ്‌പോര്‍ട്ടി ലുക്ക്
ജനപ്രിയ വാഹന ബ്രാന്‍ഡായ മാരുതിയുടെ ഏറെ ആരാധകരുള്ളതും ജനപ്രീതിയാര്‍ജിച്ചതുമായ വാഹന മോഡലുകളിലൊന്നായിരുന്നുഎസ്പ്രസോ. വലിയ രീതിയില്‍ വിറ്റ് പോവുകയും വിപണി കീഴടക്കുകയും ചെയ്ത ഈ വാഹനത്തിന്റെ ബ്ലാക്ക് കളര്‍ എഡിഷന്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ബോക്‌സി, സ്‌പോര്‍ട്ടി ലുക്കുള്ള ഈ കാറിനെ 'മിനി സ്‌കോര്‍പ്പിയോ' എന്ന് വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. 2018ല്‍ ദല്‍ഹി എക്‌സ്‌പോയില്‍ വെച്ച് അവതരിപ്പിക്കപ്പെട്ട ഈ വാഹനം ചെറിയ എസ്.യു.വി സെഗ്മന്റിലേക്കാണ് മാരുതി അവതരിപ്പിച്ചത്. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം 2019ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടതോടെ ഇരുകൈകളും നീട്ടി വാഹനപ്രേമികള്‍ എസ്പ്രസോയെ ഏറ്റെടുക്കുകയായിരുന്നു. 4.26 ലക്ഷം മുതല്‍ 6.12 ലക്ഷം രൂപ വരെ വിപണിയില്‍ വിലയുള്ള ഈ വാഹനത്തിന് 66bhp എഞ്ചിന്‍ കരുത്തും 89nm പീക്ക് ടോര്‍ക്കും ലഭിക്കുന്നുണ്ട്.
ഐഡില്‍സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ടെക്‌നോളജിയില്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും 5-സ്പീഡ് മാനുവല്‍ ഗിയറും വാഹനത്തിനുണ്ട്. ഏകദേശം 25.30 കിലോമീറ്റര്‍ മൈലേജാണ് വാഹനത്തിന് ലഭിക്കുന്നത്. സുരക്ഷക്കായി വാഹനത്തിന് ഡ്യുവല്‍ ഫ്രണ്ട്എയര്‍ബാഗുകള്‍,
സ്പീഡ്അലര്‍ട്ട്,റിയര്‍പാര്‍ക്കിംഗ്‌സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട്, ഇബിഡി ഉള്ള എബിഎസ്, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്.
സിഎന്‍ജി, പെട്രോള്‍ എന്നീ ഓപ്ഷനുകളില്‍ ലഭ്യമായ ഈ കാറിനുള്ളില്‍ സെന്‍ട്രലൈസ്ഡായി ഘടിപ്പിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ഗിയര്‍ ഷിഫ്റ്റ്, സി ആകൃതിയിലുള്ള ടെയില്‍ ലാമ്പുകള്‍, 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ഒആര്‍വിഎം എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്.
ആറ് കളര്‍ ഓപ്ഷനുകളില്‍ വിപണിയില്‍ ലഭ്യമായ ഈ കാര്‍ സില്‍ക്കി സില്‍വര്‍, ഫയര്‍ റെഡ്, സിസില്‍ ഓറഞ്ച്, സോളിഡ് വൈറ്റ്,
സ്റ്റാറി ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ എന്നീ കളറുകളിലാണ് വിപണിയില്‍ ലഭ്യമാകുന്നത്.
വലിയ ഡിമാന്റുള്ള ഈ വാഹനം വലിയ രീതിയിൽ വിപണിയിൽ വിറ്റു പോവുകയാണ്. വൻ തള്ളിച്ചയാണ് വാഹനം വാങ്ങാനായി വിപണിയിൽ ഉള്ള തിരക്ക് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: suzuki spresso sales are increasing
'മിനി സ്‌കോര്‍പിയോ' വാങ്ങാന്‍ തള്ളിക്കയറ്റം; ഞെട്ടിക്കുന്ന മൈലേജ്, സ്‌പോര്‍ട്ടി ലുക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."