തന്നെ കുടുക്കാന്‍ ബോധപൂര്‍വമായ നീക്കം; സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നികേഷ് കുമാര്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തന്നെ കുടുക്കാന്‍ ബോധപൂര്‍വം നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടി.വി എംഡി നികേഷ് കുമാര്‍. സ്വപ്നയും ഷാജും മനപൂര്‍വം കുടുക്കാന്‍ ശ്രമിച്ചു. അഭിമുഖത്തിന്റെ പേര് പറഞ്ഞ്് മനപൂര്‍വം കുടുക്കാന്‍ പാലക്കാട് എത്തിക്കാന്‍ ശ്രമിച്ചു. തനിക്കെതിരെ തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നുവെന്നു. പിണറായി വിജയന്റെ നാവാകേണ്ടകാര്യം തനിക്കില്ലെന്നും സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ വിവാദങ്ങളില്‍ നികേഷിന് ഒരു പങ്കുമില്ലെന്ന് ഷാജ് കിരണ്‍ പറഞ്ഞു. സ്വപ്നയുടെ അഭിമുഖം എടുക്കുന്നതിനായാണ് നികേഷിനെ സമീപിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതില്‍ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില്‍ റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്ന് നികേഷ് കുമാര്‍ പറഞ്ഞിരുന്നു. സ്വപ്നയോ ഷാജ് കിരണോ എന്റെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍, അറ്റം വരെ പോകുമെന്നും നികേഷ് അഭിമുഖത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."