ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിട്ട് സ്വപ്ന: കളിക്കുന്നത് ആരോടാണെന്ന് അറിയാമോ; മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ പറ്റില്ല'
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിട്ട് സ്വപ്ന സുരേഷ്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞാണ് സ്വപ്ന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.
വര്‍ഷങ്ങള്‍ മുമ്പേ ഷാജിനെ അറിയാമെന്നും ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയതെന്നും സ്വപ്ന വ്യക്തമാക്കി. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു.
അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാല്‍ മുഖ്യമന്ത്രിയ്ക്ക് സഹിക്കാന്‍ പറ്റില്ലെന്നും ഷാജ് പറഞ്ഞു.
സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളേല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങള്‍ അകത്ത് പോയി കിടന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക്, ഫാമിലിക്ക് എല്ലാം പ്രശ്‌നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടംമെന്ന് ഷാജ് ചോദിക്കുന്നു.
നിവൃത്തികേട് കൊണ്ട് മാത്രമാണ് ഷാജിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചത്. സൃഹൃത്തായ ഷാജിനെ കുടുക്കാന്‍ താല്‍പര്യമില്ലായിരുന്നെന്നും വീണ്ടും തടവില്‍ ഇടുമെന്ന് ഷാജ് പറഞ്ഞു. മകനെ നഷ്ടപ്പെടുത്തുമെന്നു പറഞ്ഞപ്പോള്‍ ഭയന്നു പോയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഷാജ് കിരണിന്റെ ഭീഷണി മാനസികമായി തളര്‍ത്തിയെന്നും സ്വപ്ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."