സംസ്ഥാന സര്‍ക്കാരിനെതിരേ മോദി; കേരളവും പിടിക്കുമെന്നും അവകാശവാദം
സംസ്ഥാന സര്‍ക്കാരിനെതിരേ മോദി
കൊച്ചി: കേരളവും ബി.ജെ.പി ഭരിക്കുമെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായത് കേരളത്തിലും ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ യുവം കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണത്തിലിരുന്നവര്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ നശിപ്പിക്കുകയാണെന്നും ചിലര്‍ക്ക് സ്വര്‍ണക്കടത്തിലാണ് ശ്രദ്ധയെന്നും മോദി കുറ്റപ്പെടുത്തി. ഇരു സര്‍ക്കാരുകളും കേരളത്തെ അഴിമതിയില്‍ മുക്കി. അവരെ തോല്‍പിക്കാന്‍ യുവാക്കള്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്. മുന്‍ സര്‍ക്കാരുകള്‍ കുംഭകോണങ്ങളാലാണ് ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹം പറഞ്ഞു.
ഇന്ത്യ ലോകത്തിന്റെ നെറുകെയിലെത്തി. ഇന്ത്യ ലോകത്തിന്റെ യുവശക്തിയായി. ദൗത്യം നിറവേറ്റാന്‍ യുവാകേരളം ഇനി യുവാക്കള്‍ക്കായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കേരളം ഇപ്പോള്‍ വികസിക്കുകയാണ്. ഇവിടെ റെയില്‍വേ കുതിക്കുന്നു. കൊച്ചിന്‍ മെട്രോ അതിവേഗം വികസിക്കും. വന്ദേഭാരത് നാളെ മുതല്‍ കേരളത്തിനു സ്വന്തമാകും.
അതേ സമയം യുവം 2023 വേദിക്ക് മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരിപാടി വേദിയായ തേവര എസ് എച്ച് കോളേജ് പരിസരത്ത് മോദി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചെത്തിയത്. പ്രവേശന കാവടത്തിലായിരുന്ന സംഭവം. ഇത് ചെറിയ തോതില്‍ സംഘ!ര്‍ഷാവസ്ഥക്ക് വഴിവച്ചു. മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് പി എച്ചിനെ തള്ളി നീക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് നേരിയ പ്രശ്‌നം ഉണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകര്‍ അനീഷിനെ തള്ളി നീക്കാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. എന്നാല്‍ പൊലിസ് ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
Modi against state government
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."