HOME
DETAILS

കൊതുക് വ്യാപനം; പൊറുതിമുട്ടി രാജ്യം, വന്ധ്യംകരിക്കുന്നത് അഞ്ച് ലക്ഷം കൊതുകുകളെ

  
backup
April 24 2023 | 15:04 PM

argentina-battles-major-dengue-outbreak-with-atomic-radiation

ബ്വേനസ് ഐറിസ്: കൊതുക് വ്യാപനം കൊണ്ട് പ്രതിസന്ധിയിലായ അര്‍ജന്റീന പരിഹാരത്തിനായി പുതിയ മാര്‍ഗം പരീക്ഷിക്കുന്നു. വികിരണങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തില്‍ മാറ്റം വരുത്തിയ ശേഷം ഇവയെ തുറന്നുവിടാനാണ് പദ്ധതി. അര്‍ജന്റീനയില്‍ ഈ വര്‍ഷം ഇതുവരെ 41000 കൊതുകുജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016ലും 2020ലും നടന്ന വ്യാപനത്തേക്കാള്‍ വളരെ ഉയര്‍ന്ന തോതാണ് ഇത്. ഈ വര്‍ഷം താപനില ഗണ്യമായി കൂടിയതാണ് കൊതുകുകളുടെ വന്‍തോതിലുള്ള പെരുകലിനു വഴിവച്ചതെന്ന് ഗവേഷകയായ മരിയനെല്ല ഗാര്‍സിയ ആല്‍ബ പറയുന്നു.

 

കൊതുകുകളെ കൈകാര്യം ചെയ്യാനുള്ള പദ്ധതി 2016 മുതല്‍ തന്നെ അര്‍ജന്റീനയില്‍ വികസിപ്പിക്കുന്നുണ്ട്. ഓരോ ആഴ്ചയും പതിനായിരം ആണ്‍കൊതുകുകളെ വീതം വികിരണങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരിക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ 5 ലക്ഷത്തോളം കൊതുകുകളെ വന്ധ്യംകരിക്കും. തുടര്‍ന്ന് ഇവയെ തുറന്നുവിടും. ഇത്തരം കൊതുകുകള്‍ പെണ്‍കൊതുകുകളുമായി ഇണചേരുമ്പോള്‍ പ്രജനനം നടക്കാതെ വരും. ഇത് കൊതുകുകളുടെ ജനസംഖ്യ വന്‍തോതില്‍ കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഡെങ്കിപ്പനിയെത്തുടര്‍ന്ന് അര്‍ജന്റീനയില്‍ ഈയടുത്തായി 40 പേരാണ് മരിച്ചത്.

പനി, കണ്ണ്, തല, പേശികളിലും സന്ധികളിലും വേദന, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. സമാനമായ സാങ്കേതിക വിദ്യകള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നുണ്ട്, ചിക്കുന്‍ഗുനിയ, ഡെങ്കി, സിക്ക തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുന്നു.

Similar techniques to sterilize pests using the same radiation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago