ഇന്നത്തെ പി.എസ്.സി വാര്‍ത്തകള്‍; വിവിധ വകുപ്പുകളില്‍ അഭിമുഖങ്ങളും, സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടക്കും
പി.എസ്.സി അഭിമുഖം
* കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍: 711/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 25, 26 തീയതികളില്‍ പി.എസ്.സി കൊല്ലം മേഖല ഓഫീസില്‍ അഭിമുഖം നടത്തും.
* ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍: 329/2020) തസ്തികയിലേക്ക് മാര്‍ച്ച് 25ന് രാവിലെ 8 മണിക്ക് പി.എസ്.സി ആസ്ഥാന ഓഫീസില്‍ വെച്ച് പ്രമാണപരിശോധനയും അഭിമുഖവും (രണ്ടാം ഘട്ടം) നടത്തും.
സര്‍ട്ടിഫിക്കറ്റ് പരിശോധന
* കേരള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍: 3/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 25ന് രാവിലെ 10.30 മുതല്‍ പി.എസ്.സി ആസ്ഥാന ഓഫീസിലെ ജി.ആര്‍ 2 സി വിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും.
* സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ച്ചറര്‍ ഇന്‍ പ്രിന്റിങ് ടെക്‌നോളജി (കാറ്റഗറി നമ്പര്‍: 512/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് മാര്‍ച്ച് 23ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും.
* കേരള കോമണ്‍പൂള്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (കാറ്റഗറി നമ്പര്‍ 490/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് മാര്‍ച്ച് 25ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."