കൊടും ചൂടിലും കൂളാക്കും അടുക്കളയിലെ ഈ ഇത്തിരിക്കുഞ്ഞന്‍
കൊടും ചൂടിലും കൂളാക്കും അടുക്കളയിലെ ഈ ഇത്തിരിക്കുഞ്ഞന്‍
ആള് ഇത്തിരിക്കുഞ്ഞനാണെങ്കിലും ഒത്തിരി ഉപകാരമുണ്ട് ജീരകത്തിന്. മലയാളിയുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത രസക്കൂട്ടായ ജീരകത്തിന് ഔഷധഗുണങ്ങളും ഏറെ. കറികളില്‍ ചേര്‍ക്കുന്നതിനു പുറമേ ജീരകമിട്ട് തിളപ്പിച്ച വെള്ളവും കുടിക്കുന്നത് നല്ലതാണ്. കൊടും ചൂടില്‍ തണുപ്പിക്കാന്‍ ബെസ്റ്റ് ആണേ്രത ജീരകം. എന്തൊക്കെയാണ് ജീരകത്തിന്റെ ഗുണങ്ങളെന്ന് നോക്കാം.
* ചൂടില്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കുന്നു
ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കാന്‍ സഹായിക്കുന്നു എന്നതാണ് ജീരകത്തിന്റെ ഒരു പ്രധാന ഗുണം. പ്രത്യേകിച്ചും ചൂട് കാലത്ത്. ശരീരത്തെ തണുപ്പിക്കാനും ഒരളവോളം സൂര്യഘാതത്തെ തടയാനും ഇത് സഹായിക്കുന്നു. ശരീരത്തിന്റെ ചൂടും വിങ്ങലും ശമിപ്പിക്കാന്‍ ജീരകത്തിന് കഴിവുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.
*ദഹനത്തിന് സഹായിക്കുന്നു
കൊടും ചൂടിലും കൂളാക്കും അടുക്കളയിലെ ഈ ഇത്തിരിക്കുഞ്ഞന്‍
ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളായ അസിഡിറ്റി, വിശപ്പില്ലായ്മ, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ്. ഭക്ഷണത്തിന് ശേഷം ജീരകവെള്ളം കുടിക്കുന്നത് അത്യുത്തമാണെന്നാണ് പറയുന്നത്. പെരുംജീരകം വിത്തില്‍ അനെത്തോള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനരസങ്ങളുടെയും എന്‍സൈമുകളുടെയും സ്രവണം ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് ദഹനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു.
*വിഷസംഹാരി
നല്ല ഒരു ആന്റി ഓക്‌സിഡന്റിന്റെ കലവറ കൂടിയാണ് ജീരകം. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഈ ആന്റി ഓക്‌സിഡന്റുകള്‍ കരളിനെ വിഷ നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും കാലക്രമേണ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
*ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നു
- ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു.
- കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്
*തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു
പനി, ചുമ, കഫക്കെട്ട് എന്നിവയുടെ ശമനത്തിനും സഹായിക്കുന്ന ഓന്നാണ് ജീരകം. സ്ത്രീകളില്‍ ഗര്‍ഭാശയ ശുദ്ധിക്കും, പ്രസവശേഷം മുലപ്പാലിന്റെ ഉല്പ്പാദനം കൂട്ടുന്നതിനും ജീരകം വിവിധ രീതികളില്‍ ഉപയോഗിക്കാറുണ്ട്. ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉണ്ടെങ്കിലും അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലുപോലെ ജീരകവും അധികമായി ഉപയോഗിക്കുന്നത് വിപരീത ഫലം ഉണ്ടാക്കിയേക്കാം .അതുകൊണ്ട് ശരിയായ രീതിയിലും അളവിലും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."