തെരഞ്ഞെടുപ്പ് കാലത്ത് തലപ്പാടി ചെക്ക്‌പോസ്റ്റ് തുറന്നത് കള്ളപ്പണം കടത്താനെന്ന് ആരോപണം
സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പുകാലത്ത് തലപ്പാടി ചെക്ക്‌പോസ്റ്റ് തുറക്കാന്‍ ബി.ജെ.പി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയത് കള്ളപ്പണം കടത്താനെന്ന് ആരോപണം.
കൊവിഡ് വ്യാപനം തടയുന്നതിന് കര്‍ണാടക സര്‍ക്കാര്‍ കേരളത്തിലേക്കുള്ള എല്ലാ ചെക്ക് പോസ്റ്റുകളും അടച്ച കാലത്തും മംഗലാപുരത്തുനിന്നും കേരളത്തില്‍ കടക്കാനുള്ള തലപ്പാടി ചെക്ക്‌പോസ്റ്റ് മാത്രം തുറന്നുവയ്ക്കാന്‍ കെ. സുരേന്ദ്രന്‍ ഇടപെട്ടത് കള്ളപ്പണം കടത്തുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് ആരോപണം.ചെക്ക്‌പോസ്റ്റ് തുറന്നത് തങ്ങളുടെ ഇടപെടല്‍ കൊണ്ടാണെന്ന് അന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു. വലിയ രാഷ്ട്രീയ നേട്ടമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയിരുന്നു.
ഒന്നാം കൊവിഡ് കാലത്ത് വി.എച്ച്.പി നേതാവും മഞ്ചേശ്വരം മണ്ഡലത്തിലെ സുരേന്ദ്രന്റ ബൂത്ത് ഏജന്റായും പ്രവര്‍ത്തിച്ചിരുന്ന രുദ്രപ്പയുള്‍പ്പെടെ 12 ഓളം പേരാണ് തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാത്തതിനാല്‍ ചികിത്സ കിട്ടാതെ മരിച്ചത്. അന്നൊന്നും തന്നെ ചെക്ക്‌പോസ്റ്റ് തുറക്കാന്‍ ശ്രമിക്കാതിരുന്ന ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പുകാലത്ത് ഇതിനായി സമ്മര്‍ദം ചെലുത്തിയത് കള്ളപ്പണമൊഴുക്കാനാണെന്ന ആരോപണം കുഴല്‍പ്പണ വിവാദത്തില്‍ ആടിയുലയുന്ന ബി.ജെ.പിക്ക് കൂടുതല്‍ തിരിച്ചടിയായിട്ടുണ്ട്.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വോട്ടുള്ള ദക്ഷിണ കര്‍ണാടകയിലെ താമസക്കാര്‍ക്ക് ഇവിടേക്ക് വരാന്‍ വേണ്ടിയാണ് ചെക്ക്‌പോസ്റ്റിലെ നിയന്ത്രണം എടുത്തുകളഞ്ഞതെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍
കള്ളപ്പണം കടത്താനാണ് ചെക്ക് പോസ്റ്റ് തുറന്നതെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.
ബി.ജെ.പി കര്‍ണാടക ലോബിയും കര്‍ണാടക സര്‍ക്കാരും സുരേന്ദ്രന്റെ ജയത്തിനുവേണ്ടി വഴിവിട്ട സഹായവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് വ്യക്തമാവുകയാണെന്നും ഇക്കാര്യങ്ങളും അന്വേഷിച്ചു സുരേന്ദ്രനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."