HOME
DETAILS
MAL
ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവം; മരണകാരണം മുഖത്തും തലയ്ക്കുമേറ്റ പരുക്ക്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
backup
April 25 2023 | 11:04 AM
മരണകാരണം മുഖത്തും തലയ്ക്കുമേറ്റ പരുക്ക്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍: വിഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഫോണ്‍ പൊട്ടിത്തെറിച്ചതോടെ കുട്ടിയുടെ മുഖത്തും തലയ്ക്കും പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്നാണ് മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്തു വീട്ടില്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടമുണ്ടായത്. കുട്ടി മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഇട്ടിരിക്കുകയായിരുന്നുവെന്നും സംശയമുണ്ട്. വീടിനുള്ളില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."