രാഷ്ട്രീയ വിഷയങ്ങളില്‍ ഊന്നി ബജറ്റ് ചര്‍ച്ചയ്ക്ക് തുടക്കം
പിണറായിയുടെ തുടര്‍ഭരണം താമരച്ചിറകിലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബി.ജെ. പിയുടെ വോട്ട് ചോര്‍ച്ച, കുഴല്‍പ്പണം തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളിലൂന്നി നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് തുടക്കമായി.
പിണറായി വിജയന്‍ തുടര്‍ഭരണം നേടിയത് താമരച്ചിറകിലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍.ഡി.എഫിന്റെ വിജയം കൊവിഡ് നല്‍കിയ സമ്മാനമാണ്. വിജയിച്ചു എന്നു കരുതി കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ അഴിമതികളെ വെള്ളപൂശാനാകില്ല. പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളിലും സര്‍ക്കാരിന് യൂടേണ്‍ അടിക്കേണ്ടിവന്നു. കഴിഞ്ഞ പ്രതിപക്ഷവും ക്രിയാത്മകമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.മഞ്ചേശ്വരത്ത് ബി.ജെ.പി സര്‍വസന്നാഹവുമൊരുക്കിയിട്ടും ജനങ്ങള്‍ വര്‍ഗീതയെ തോല്‍പ്പിച്ചെന്ന് എ.കെ.എം അഷ്‌റഫ് പറഞ്ഞു. ചര്‍ച്ചയില്‍ സംസാരിച്ചവരില്‍ കുറച്ചുപേര്‍ മാത്രമാണ് ബജറ്റിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയത്. മല എലിയെപ്രസവിച്ചതുപോലുള്ള കര്‍ഷകദ്രോഹ ബജറ്റാണ് അവതരിപ്പിച്ചതെന്ന് കുറുക്കോളി മൊയ്തീന്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് ചെയറിനും തുക അനുവദിക്കണമെന്ന് ടി.വി ഇബ്‌റാഹീം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മാത്യു കുഴല്‍നാടന്‍, പി.സി വിഷ്ണുനാഥ്, പി.എസ് സുപാല്‍ തുടങ്ങി 19 പേരാണ് ബജറ്റ് ചര്‍ച്ചയുടെ ആദ്യദിനത്തില്‍ സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."