HOME
DETAILS
MAL
നൂപുർ ശർമയ്ക്ക് പിന്തുണയുമായി പ്രജ്ഞാ സിങ്
backup
June 11 2022 | 07:06 AM
ഭോപ്പാൽ
പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുൻദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് പ്രജ്ഞാ സിങ് താക്കൂർ എം.പി.
സത്യം പറയുന്നത് കലാപമാണെങ്കിൽ താനും ഒരു കലാപകാരിയാണെന്ന് പ്രജ്ഞാ സിങ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും സനാതന ധർമം ഇവിടെ നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ജ്ഞാൻവാപി വിഷയത്തെയും പ്രജ്ഞാ സിങ് പരാമർശിച്ചു. ജ്ഞാൻവാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽചർച്ചയിലാണ് നൂപുർ ശർമ പ്രവാചകനെതിരേ അധിക്ഷേപം നടത്തിയത്. സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെ പാർട്ടി നേതൃത്വം അവരെ സസ്പെൻഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."