HOME
DETAILS

തേന്‍ വാങ്ങാന്‍ ഉത്തരേന്ത്യന്‍ ഏജന്‍സികള്‍; വെല്ലുവിളിയായി സംസ്‌കരണം

  
backup
June 07 2021 | 20:06 PM

%e0%b4%a4%e0%b5%87%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d

രാജു ശ്രീധര്‍


കൊല്ലം: തേന്‍ വില്‍ക്കാന്‍ കഴിയാതെ ദുരിതത്തിലായ തേനീച്ചക്കര്‍ഷകര്‍ക്ക് താല്‍കാലിക ആശ്വാസവുമായി ഉത്തരേന്ത്യന്‍ ഏജന്‍സികള്‍ തയാറെടുക്കുമ്പോഴും തേന്‍ സംസ്‌കരണമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.


ലോക്ക്ഡൗണ്‍ കാലത്ത് ഹോര്‍ട്ടികോര്‍പ്പ് ഇടപെടുമെന്ന പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഏജന്‍സികള്‍ തേന്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. കൂടാതെ കേരളത്തിലെ ഒരു പ്രമുഖ ഗ്രൂപ്പും കേരളത്തില്‍നിന്നുള്ള തേന്‍ വാങ്ങാന്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം അനുസരിച്ചുള്ള തേന്‍ സംസ്‌കരണമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. തേനില്‍ നിശ്ചിത അളവില്‍ കൂടുതല്‍ ജലാംശം ഉണ്ടായാല്‍ ക്രിമിനല്‍ കുറ്റമാകുമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്.
കേരളത്തില്‍നിന്ന് ലഭിക്കുന്ന പ്രകൃതി ദത്തമായ തേനില്‍ 21 മുതല്‍ 24 ശതമാനം വരെ ജലാംശം കാണപ്പെടുന്നുണ്ട്. എന്നാല്‍ തേനില്‍ 20 ശതമാനത്തിലധികം ജലാംശം ഉണ്ടെങ്കില്‍ തേന്‍ വിറ്റാല്‍ ശിക്ഷിക്കപ്പെടുമെന്നാണ്


ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ രണ്ട് വര്‍ഷ് മുന്‍പ് ഇറക്കിയ ഉത്തരവിലുള്ളത്. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ നിരവധി കര്‍ഷകര്‍ക്കെതിരേ കേസ് നിലവിലുണ്ട്. 25 ശതമാനം ജലാംശം പാടില്ലെന്ന നിയമമാണ് അതോറിറ്റി പുതുക്കിയത്. ജലാംശം കുറയ്ക്കാന്‍ കര്‍ഷകര്‍ ശേഖരിക്കുന്ന തേന്‍ വന്‍കിട കമ്പനികളിലെ സംസ്‌കരണ ശാലകളില്‍ ശുദ്ധീകരിച്ചാലും കര്‍ഷകര്‍ക്കാണ് നഷ്ടം. ഒരു കിലോ തേന്‍ ശുദ്ധീകരിക്കുന്നതിന് 14 രൂപ ചെലവു വരുമ്പോള്‍ അളവില്‍ ആനുപാതികമായ നഷ്ടവും കര്‍ഷകര്‍ നേരിടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  a day ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  a day ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  a day ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  a day ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  a day ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  a day ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  a day ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  a day ago