യു.എസിലെ ഉൽപാദനകേന്ദ്രത്തിൽ വെടിവയ്പ്; മൂന്നുമരണം
മേരിലാൻഡ്
യു.എസ് കോൺഗ്രസിൽ തോക്കുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന ബിൽ പാസായതിന് പിന്നാലെ മേരിലാൻഡിലെ ഉൽപാദനകേന്ദ്രത്തിൽ തോക്കുധാരിയുടെ കൂട്ട വെടിവയ്പ്. സമിത് ബർഗ് നഗരത്തിലുണ്ടായ സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.
അഞ്ചുപേർക്ക് പരുക്കേറ്റു. ഉൽപാദന കേന്ദ്രത്തിലെ യന്ത്രങ്ങൾക്ക് നേരെ ആദ്യം വെടിയുതിർത്ത അക്രമി പിന്നീട് ജീവനക്കാർക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. പ്രാദേശികസമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. യു.എസ് നഗരങ്ങളിൽ തുടർച്ചയായുണ്ടാവുന്ന വെടിവയ്പ്പിനിടെ തോക്ക് നിയന്ത്രണ ബിൽ ചൊവ്വാഴ്ചയാണ് കോൺഗ്രസിൽ പാസായത്. റിപ്പബ്ലിക്കൻ അംഗങ്ങളുടെ ശക്തമായ എതിർപ്പ് നിലനിൽക്കെ തന്നെ 204നെതിരേ 224 വോട്ടുകളോടെയാണ് ബിൽ പാസായത്. ശക്തമായ എതിർപ്പ് നിലനിൽക്കുന്നതിനാൽ യു.എസ് സെനറ്റിൽ ബിൽ പാസാക്കുക എളുപ്പമായിരിക്കില്ല.
ഡെമോക്രാറ്റിക് അംഗങ്ങൾക്കും റിപ്പബ്ലിക്കൻസിനും തുല്യ അംഗങ്ങളുള്ള സെനറ്റിൽ പകുതിയിലധികം പേരെങ്കിലും അനുകൂലമായി വോട്ട് ചെയ്താലേ ബിൽ പാസാക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."