ദുബൈയിലെ തിരക്കേറിയ ബീച്ചില്‍ പെണ്‍കുട്ടിയെ കാണാതായി; അരമണിക്കൂറില്‍ കണ്ടെത്തി പൊലിസ്
ദുബൈയിലെ തിരക്കേറിയ ബീച്ചില്‍ പെണ്‍കുട്ടിയെ കാണാതായി; അരമണിക്കൂറില്‍ കണ്ടെത്തി പൊലിസ്
ദുബായ്: ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ ദുബായ് ജെബിആർ ബീച്ചിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി. ആറുവയസ്സുകാരിയായ റഷ്യൻ പെൺകുട്ടിയെയാണ് ദുബായ് പൊലിസിന്റെ ടൂറിസ്റ്റ് പൊലിസ് ഡിപ്പാർട്ട്‌മെന്റ് വിജയകരമായി കണ്ടെത്തി അമ്മയ്‌ക്കൊപ്പം വിട്ടത്.
ജെബിആർ ബീച്ചിൽ കാണാതായ കുട്ടിയെ കുറിച്ച് തങ്ങൾക്ക് ഒരു കോൾ ലഭിച്ചതായി ടൂറിസ്റ്റ് പൊലിസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജലാഫ് റിപ്പോർട്ട് ചെയ്തു. ഏറെ തിരക്കുള്ള ബീച്ചിൽ കുട്ടിയെ കാണാതായി 30 മിനിറ്റിനുള്ളിൽ തന്നെ കണ്ടെത്താനായി.
“ജെബിആർ ബീച്ചിൽ നിലയുറപ്പിച്ചിരിക്കുന്ന ഞങ്ങളുടെ പട്രോളിംഗ് ഉദ്യോഗസ്ഥർ ഉടൻ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനായി ഒരു തിരച്ചിൽ സംഘം രൂപീകരിച്ചു. കുട്ടി കാണാതായപ്പോൾ ധരിച്ച വസ്ത്രം അറിയുന്നതിനും ഫോട്ടോയ്ക്കും വേണ്ടിയും സംഘം അമ്മയുമായി ബന്ധപ്പെട്ടു. ശേഷം ബീച്ചിൽ നടത്തിയ വ്യാപക തിരച്ചിലിൽ 30 മിനിറ്റിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞു, ”അദ്ദേഹം സ്ഥിരീകരിച്ചു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ മേജർ ജനറൽ ജമാൽ സലേം അൽ ജലാഫിന്റെ മാർഗനിർദേശപ്രകാരം ടൂറിസ്റ്റ് പൊലിസ് ഡിപ്പാർട്ട്‌മെന്റ് ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്ന് പൊലിസ് അറിയിച്ചു.
ദുബായിൽ കടൽത്തീരത്ത് എത്തുന്നവരുടെ എണ്ണം കൂടുന്നതിനാൽ, ഔദ്യോഗിക അവധി ദിവസങ്ങളിലും ദേശീയ, മതപരമായ പരിപാടികളിലും ദുബായ് പൊലിസ് സുരക്ഷാ ശക്തമാക്കുകയാണ്. ബീച്ചുകളിലെ സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും ആവശ്യകതകളെക്കുറിച്ചും ബോധവൽക്കരണത്തിനും വിദ്യാഭ്യാസ ശ്രമങ്ങൾക്കും പുറമേ, വർക്കിംഗ് ഗ്രൂപ്പുകളുടെ രൂപീകരണവും അടിയന്തര പദ്ധതികളും നടത്തിവരുന്നുണ്ട്.
ദുബായ് പൊലിസിന്റെ സ്‌മാർട്ട് ആപ്പിൽ ലഭ്യമായ ടൂറിസ്റ്റ് പൊലിസ് സേവനത്തിന് പുറമെ 999 അല്ലെങ്കിൽ 901 കോൾ സെന്ററിൽ വിളിച്ച് കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഏത് അടിയന്തര സാഹചര്യവും അറിയിക്കാമെന്ന് പൊലിസ് അറിയിച്ചു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."