കെ.വി തോമസിന് കാബിനറ്റ് പദവി നൽകിയേക്കും
തിരുവനന്തപുരം
കോൺഗ്രസിൽനിന്നു പുറത്താക്കിയ കെ.വി തോമസിന് സർക്കാർ കാബിനറ്റ് പദവി നൽകിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി- തോമസ് ചർച്ച നടന്നിരുന്നു.
തൃക്കാക്കരയിലെ തോൽവിയോടെ കെ.വി തോമസിന്റെ പ്രസക്തി നഷ്ടമായെന്നുള്ള കോൺഗ്രസ് പ്രചാരണം ഒഴിവാക്കാനാണ് ഉന്നത പദവിയിലിരുത്താൻ നീക്കം. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനാണെന്ന് തോമസ് സൂചന നൽകി.
പദവിയെകുറിച്ചോ സ്ഥാനത്തെ കുറിച്ചോ സംസാരിച്ചില്ല. എന്നാൽ പദവികൾ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നാം പിണറായി സർക്കാരിൽ വി.എസ് അച്യുതാനന്ദൻ വഹിച്ചിരുന്ന ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ സ്ഥാനം നിലവിൽ ഒഴിവുണ്ട്. കാബിനറ്റ് റാങ്കും പഴ്‌സണൽ സ്റ്റാഫും കാറും ഔദ്യോഗിക വസതിയും ലഭിക്കുന്ന ഈ പദവി കെ.വി തോമസിന് മുഖ്യമന്ത്രി നൽകിയേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."