സമസ്ത ഇസ്‌ലാമിക് സെന്റർ തുഖ്ബ സെന്‍ട്രൽ കമ്മിറ്റിക്ക് പുതിയ ആസ്ഥാന മന്ദിരം
തുഖ്ബ: സമസ്ത കേരള ജംയത്തുൽ ഉലമയുടെ പോഷക സംഘടനയായ എസ്ഐസിക്ക് തുഖ്ബ കേന്ദ്രമായി എസ്ഐസി പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി ഓഫീസും വിപുലമായ ഓഡിറ്റോറിയവും ഉൾക്കൊള്ളുന്ന ആസ്ഥാന മന്ദിരം (രിഹാബ് ) എസ്ഐസി ഈസ്റ്റേൺ കമ്മിറ്റി ചെയർമാൻ ഹബീബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെന്‍ട്രൽ കമ്മിറ്റി പ്രസിഡന്റ് പൂക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
കമ്മിറ്റി ചെയർമാൻ മുഹ്സിൻ ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സയ്യിദ് മുസ്ഥഫ ഖിറാഅത്ത് നടത്തി. ഫവാസ് ഹുദവി പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. ബിൽഡിംഗ് നിർമ്മാണത്തിന് നേതൃത്വം നൽകിയ സാറ ഗ്രൂപ്പ് മനേജർ ഫസൽ മഞ്ചേരിയെ ഉദ്ഘാടന സദസ്സിൽ ആദരിച്ചു.
സുഹൈൽ ഹുദവി മൊമെന്റോ കൈമാറി. ഈസ്റ്റേൺ സെന്‍ട്രൽ കമ്മിറ്റികളുടെ വിവിധ ഘടകങ്ങളെ പ്രതിനിധാനം ചെയ്ത്
ആലികുട്ടി ഒളവട്ടൂർ (കെഎംസിസി)
മാഹിൻ വിഴിഞം, അസീസ് കത്തറമ്മൽ, (റഫ ഹോസ്പിററൽ), ഖാദി മുഹമ്മദ്, ഇഖ്ബാൽ ആനമാങാട്, സലീം പാണബ്റ, ജമാൽ മീനങാടി എന്നിവർ സംസാരിച്ചു. ഉമ്മർ കുറ്റിക്കാട്ടൂർ, ആശിഖ് ചോക്കാട്, സൈഫൂദ്ദീൻ മുക്കം, ഇല്ല്യാസ് ശിവപുരം, നാസർ നിലമ്പൂർ, നൗഫൽ, ജാബിർ അഹ്സനി, ഇസ്മായിൽ തിരുവന്തപുരം, സലാം യുകെ, നാസർ വയനാട്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്വാഗസംഘം ചെയർമാൻ സലീം അരീക്കാട് സ്വാഗതവും കമ്മിറ്റി സെക്രട്ടറി കബീർ അത്തോളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."