വെളിപ്പെടുത്തല്‍ നടത്തിയ സരിതയ്ക്കെതിരെ കേസില്ല, സ്വപ്നയ്ക്കെതിരെ കേസ്; വിശദീകരണവുമായി കെ.ടി ജലീല്‍
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് സോളാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത എസ് നായര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്ന സുരേഷിനെതിരെ കേസെടുത്തത് എന്തുകൊണ്ടെന്നും വിശദീകരിച്ച് കെ ടി ജലീല്‍. സരിതക്കെതിരെ പരാതി കൊടുത്ത് അന്വേഷണം നടന്നാല്‍ സ്വയം കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരും പരാതി കൊടുക്കാത്തതെന്ന് ജലീല്‍ പറഞ്ഞു. സ്വപ്നയ്ക്കെതിരെ തങ്ങള്‍ പരാതി കൊടുത്തത് അത്തരം ഭയമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പാണ്.
എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്കി. പോലീസ് എഫ്.ഐ.ആര് ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല.
ഏത് കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."