HOME
DETAILS
MAL
മുട്ടില്‍ മോഡല്‍ മരംമുറി കാസര്‍കോടും; എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
backup
June 08 2021 | 08:06 AM
കാസര്‍കോട്: വയനാട്ടിലെ മുട്ടല്‍ എസ്റ്റേറ്റില്‍ നിന്ന് വന്‍ തോതില്‍ ഈട്ടി മരങ്ങള്‍ മുറിച്ച് കടത്തിയ കേസ് വിവാദമായതിനു പിന്നാലെ സമാന സംഭവം കാസര്‍കോടും. എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്ത വനംവകുപ്പ് ഇതുവരെ 27 ക്യൂബിക് മീറ്റര്‍ തടി പിടികൂടി.
പട്ടയഭൂമിയില്‍നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവ് മറയാക്കിയാണ് കാസര്‍കോട്ടും മരം മുറിച്ചു കടത്തിയത്. ഉദ്യോഗസ്ഥര്‍ അറിയാതെ മരംമുറിച്ച് കടത്തിയോ എന്നറിയാന്‍ വനംവകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.
അതിര്‍ത്തി പഞ്ചായത്തുകളില്‍നിന്നും മലയോര മേഖലകളില്‍നിന്നും വ്യാപകമായി ഈട്ടിയും തേക്കും മുറിച്ചു. നെട്ടണിഗെ, പെര്‍ള എന്നിവിടങ്ങളില്‍നിന്നാണ് വനംവകുപ്പ് തെളിവുകളോടെ മരംമുറി വ്യാപകമായി പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."