തനിമ ഹജ്ജ് സെൽ മക്കയിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
മക്ക: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് സജ്‌ജരായ തനിമ വളണ്ടിയർമാരുടെ സംഗമം മക്ക അസീസിയിലെ തനിമ സെൻറർ ഓഡിറ്റോറിയത്തിൽ തനിമ കേന്ദ്ര രക്ഷാധികാരി കെ എം ബഷീർ ഉദ്ഘാടനം നിർവഹിച്ചു. അല്ലാഹുവിൻറെ അതിഥികൾക്ക് വേണ്ടി നിസ്വാർത്ഥമായ സേവനമാണ് പതിറ്റാണ്ടുകളായി തനിമ പ്രവർത്തകർ നടത്തിവരുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സേവന പ്രവർത്തനങ്ങൾ നടത്താനാവുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശേഷം തനിമ കേന്ദ്ര കമ്മിറ്റിയങ്ങം ഡോ: മുഹമ്മദ് നജീബ് ഹജ്ജ് സേവനത്തിന്റെ മാഹാത്മ്യം വളണ്ടിയർമാരെ ഉണർത്തി.
ചടങ്ങിൽ മക്ക തനിമ ഹജ്ജ് വളണ്ടിയർ കൺവീനർ ശമീൽ ചേന്ദമംഗല്ലൂർ വളണ്ടിയർമാർക്കുള്ള നിർദേശങ്ങളും, ഈ വർഷത്തെ ഹജ്ജ് സേവനപ്രവർത്തനങ്ങളുടെ മാർഗരേഖയും അവതരിപ്പിച്ചു.
വനിതകളടക്കമുള്ള വളണ്ടിയർമാരെയാണ് 2 ഷിഫ്റ്റുകളായി തനിമ മക്കയിൽ സേവനത്തിനു ഇറക്കുന്നത്. ഹജ്ജിൻറെ ദിനങ്ങളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വളണ്ടിയർമാരും സേവനത്തിനായി എത്തിച്ചേരും. യോഗത്തിൽ തനിമ മക്ക രക്ഷാധികാരി അബ്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. അനീസുൽ ഇസ്‌ലാം സ്വാഗതവും ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു, റസൽ നജാത് ഖിറാഅത്തും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."