HOME
DETAILS
MAL
ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ 92 ലക്ഷം; ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം, പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കണമെന്ന് മന്ത്രിയുടെ മറുപടി
backup
June 08 2021 | 08:06 AM
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ 92 ലക്ഷം ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധിക്കിടെ മോടികൂട്ടലിനായി വലിയ തുക ചെലവഴിക്കുന്നുവെന്ന് പി.ടി.തോമസ് എംഎല്‍എയാണ് സഭയില്‍ ഉന്നയിച്ചത്.
പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ മോടിപിടിപ്പിക്കേണ്ടിവരുമെന്നായിരുന്നു ചോദ്യത്തിന് ധനമന്ത്രിയുടെ മറുപടി.
ക്ലിഫ് ഹൗസിലെ ഗണ്മാന്മാര്, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക. മറ്റ് മന്ത്രിമന്ദിരങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."