HOME
DETAILS
MAL
ബഫര്‍സോണ്‍; സമ്പൂര്‍ണനിയന്ത്രണം നീക്കി സുപ്രിംകോടതി
backup
April 26 2023 | 07:04 AM
ബഫര്‍സോണ്‍; സമ്പൂര്‍ണനിയന്ത്രണം നീക്കി സുപ്രിംകോടതി
ന്യൂഡല്‍ഹി: ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് സുപിംകോടതി ഭേദഗതി ചെയ്തു. എന്നാല്‍ ഖനനം ഉള്‍പ്പെടെ ഈ മേഖലകളില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും. ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നടപടി.
കഴിഞ്ഞ ജൂണ്‍ മൂന്നിലെ സുപ്രിംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ തടഞ്ഞിരുന്നു. വിധിയില്‍ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."