HOME
DETAILS

ലോക്ഡൗൺ നീട്ടിയത് പ്രതിഷേധാർഹം; കടകള്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

  
backup
June 08 2021 | 09:06 AM

lockdown-vyapari-vyavasayi-ekopana-samithi-2021


കായംകുളം :ലോക്ഡൗണിന്റെ പേരിൽ ഇത്രയേറെ പ്രതസന്ധികൾ നേരിടുന്ന വ്യാപാര മേഖലയെ കൂടുതൽ ദുരിതത്തിലാക്കുന്നതാവും ജൂൺ 16 വരെ ലോക്ഡൗൺ നീട്ടുവാനുള്ള തീരുമാനമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി . കടകൾ തുറന്ന് പ്രവർത്തിക്കണ്ട എന്ന ഈ തീരുമാനം വ്യാപാര സമൂഹത്തോടുള്ള നീതി നിഷേധമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു എല്ലാ കടകളും തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണം. വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാന ബഡ്ജറ്റിൽ പോലും പരിഗണന ലഭിക്കാത്ത ഞങ്ങൾ എങ്ങനെ ജീവിക്കണമെന്നു കൂടി സർക്കാർ പറയണം. അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വായ്പകൾ അടക്കാത്തതിന്റെ പേരിൽ ഞങ്ങളുടെ സിബിൽ സ്കോറിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നു. ബാങ്കുകൾക്ക് സർക്കാർ തലത്തിൽ മറ്റു നിർദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് തന്നെ വിഷയത്തിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലായെന്നും പറയുന്നു. എല്ലാ ഇടപാടുകാർക്കും 2020 ഫെബ്രുവരി 28 ലെ സിബൽ സ്കോർ അതേ പടി നിലനിർത്തുവാൻ സർക്കാർ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണം.

അടഞ്ഞു കിടക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് അടിയന്തിര സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോബി. വി. ചുങ്കത്ത്, സംസ്ഥാന ഭാരവാഹികളായ സർവ്വശ്രീ. ടി. എഫ്. സെബാസ്റ്റ്യൻ, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണൻ, എസ്. എസ്. മനോജ്, നുജുമുദ്ദീൻ ആലുംമൂട്ടിൽ, എം. നസീർ, പ്രസാദ് ജോൺ മാമ്പ്ര, നിജാം ബഷി, പി. എം. എം. ഹബീബ്, വി. എ. ജോസ് ഉഴുന്നാലിൽ, ടോമി കുറ്റിയാങ്കൽ, ടി. കെ. ഹെൻറി എന്നിവർ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago