HOME
DETAILS
MAL
ഇനി ബാങ്കില്‍ പോയി സമയം കളയേണ്ട; അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാം ഈസിയായി
backup
April 26 2023 | 10:04 AM
അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാം ഈസിയായി
എല്ലാ ആവശ്യങ്ങള്‍ക്കും രേഖയായി ആവശ്യപ്പെടുന്നതാണ് ആധാര്‍. പല ബാങ്കിംഗ് ആവശ്യങ്ങള്‍ക്കും, കേന്ദ്രപദ്ധതികള്‍ക്ക് കീഴിലുള്ള ഏതെങ്കിലും സ്‌കീമിന് കീഴില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആനുകൂല്യമോ സബ്‌സിഡിയോ ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
മറ്റ് ബാങ്കിംഗ് സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ഒരു KYC രേഖയായി ഉപയോഗിക്കപ്പെടുന്നു. ആധാര്‍ കാര്‍ഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തോ എന്നറിയാന്‍ ഇനി ബാങ്കില്‍ പോയി സമയം കളയേണ്ട. അറിയാം ഈസിയായി.
- യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://uidai.gov.in/ സന്ദര്‍ശിക്കുക.
- 'My Aadhaar' ടാബ് സെലക്ട് ചെയ്ത് 'Aadhaar Services' സെലക്ട് ചെയ്യുക.
- ശേഷം 'Check Aadhaar & Bank Account Linking Status' സെലക്ട് ചെയ്യുക. അല്ലെങ്കില്‍ https://resident.uidai.gov.in/bank-mapper ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ നിങ്ങള്‍ പുതിയൊരു പേജിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും. നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പറും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യാപ്ചയും നല്‍കുക.
- 'Send OTP' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇപ്പോള്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് OTP ലഭിയ്ക്കും. ഇത് കൃത്യമായി നല്‍കുക.
- നിങ്ങള്‍ OTP നല്‍കിക്കഴിഞ്ഞാല്‍, 'ലോഗിന്‍' ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ആധാറും ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്യുന്നതിന്റെ സ്റ്റാറ്റസ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ഇത് കൂടാതെ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തും നിങ്ങളുടെ ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ചും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാര്‍ ലിങ്കിംഗ് സ്റ്റാറ്റസ് അറിയാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."