വാക്‌സിനെടുത്താല്‍ ഒരു ചുരുട്ട് കഞ്ചാവ്: വമ്പന്‍ ഓഫറുകള്‍ വച്ച് വാഷിങ്ടണ്‍
വാഷിങ്ടണ്‍: യു.എസില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ ആളുകള്‍ക്ക് വ്യത്യസ്ത ഓഫറുകളാണ് നല്‍കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഓഫറുകള്‍ വച്ചാണ് അതാത് ഭരണകൂടങ്ങള്‍ ആളുകളെ വാക്‌സിനേഷന് വേണ്ടി ആകര്‍ഷിക്കുന്നത്. വാക്‌സിന്‍ എടുത്താല്‍ കഞ്ചാവ് സൗജന്യമായി നല്‍കുമെന്നാണ് വാഷിങ്ടണ്‍ സംസ്ഥാനത്തിന്റെ ഓഫര്‍.
കഞ്ചാവ് നിയമ വിധേയമാക്കിയ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് വാഷിങ്ടണ്‍. ജോയിന്റ്‌സ് ഫോര്‍ ജാബ്‌സ് എന്നാണ് സ്‌റ്റേറ് ലിക്വര്‍ ആന്‍ഡ് കനാബിസ് ബോര്‍ഡ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്. വാക്‌സിന്‍ എടുക്കുന്ന, ഇരുപത്തിയൊന്നു വയസിനു മേലുള്ള ആര്‍ക്കും ഒരു ചുരുട്ട് കഞ്ചാവ് സൗജന്യമായി നല്‍കുന്ന ഓഫര്‍ ലൈസന്‍സുള്ള കഞ്ചാവ് കടകള്‍ക്കു പ്രഖ്യാപിക്കാമെന്നാണ് പദ്ധതി.
വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ മദ്യം നല്‍കുന്നതിന് അനുമതി നേരത്തെ തന്നെ വാഷിങ്ടണില്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ബ്രൂവറികള്‍ക്കും വൈനറികള്‍ക്കും ഇത്തരം ഓഫര്‍ പ്രഖ്യാപിക്കാം. വാക്‌സിന്‍ എടുക്കുന്നവര്‍ക്കു സൗജന്യമായി ഭക്ഷണം ഓഫര്‍ ചെയ്യാന്‍ റസ്റ്ററന്റുകള്‍ക്കും അനുമതിയുണ്ട്.
കായിക മത്സരങ്ങള്‍ക്കു സൗജന്യ ടിക്കറ്റ് ആണ് വാഷിങ്ടണില്‍ വാക്‌സിനേഷന്‍ ആകര്‍ഷമാക്കാനുള്ള മറ്റൊരു വാഗ്ദാനം. പത്തു ലക്ഷം ഡോളര്‍ വരെ സമ്മാനം പ്രഖ്യാപിക്കുന്ന നറുക്കെടുപ്പും പലിയടത്തും പ്രഖ്യാപിച്ചിട്ടുണ്ട്.
വെസ്റ്റ് വെര്‍ജീനിയയിലും നേരത്തെ വിചിത്ര സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് തോക്ക്, ട്രക്ക്, ലോട്ടറി, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഗവര്‍ണര്‍ ജിം ജസ്റ്റിസാണ് നിറയെ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
മൗണ്ടന്‍ സംസ്ഥാനമായി അറിയപ്പെടുന്ന വെസ്റ്റ് വെര്‍ജിനിയായിലെ 40 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ 33 ശതമാനം പൂര്‍ണ ഡോസ് സ്വീകരിച്ചവരാണ്.
ഏറ്റവും പുതിയ സി.ഡി.സി റിപ്പോര്‍ട്ടനുസരിച്ച് പ്രായപൂര്‍ത്തിയായ 51 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും, 41 ശതമാനം പേര്‍ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളില്‍ 43ാം സ്ഥാനത്താണ് വെസ്റ്റ് വെര്‍ജിനിയ. കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതി ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
ഇതില്‍ ഒരു മില്യണ്‍ ലോട്ടറി, ട്രക്കുകള്‍, സ്‌കോളര്‍ഷുപ്പുകള്‍, ആജീവനാന്ത ഹണ്ടിങ്ങ്, ഫിഷിംഗ് ലൈസെന്‍സുകള്‍, സ്റ്റേറ്റ് പാര്‍ക്കിലേക്കുള്ള സൗജന്യപാസുകള്‍ ഇതിനെല്ലാം പുറമെ കസ്റ്റമേയ്‌സ് റൈഫിള്‍സും, ഷോട്ടുഗണ്‍സും ഉള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങള്‍ സമ്മാനങ്ങള്‍ പലതും പ്രഖ്യാപിച്ചപ്പോള്‍ അതിലൊന്നും ഗണ്‍ ഉള്‍പ്പെട്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."