HOME
DETAILS
MAL
ജമ്മുകശ്മിര്‍: വിഘടനവാദികളുമായി ചര്‍ച്ചയില്ലെന്ന് മന്ത്രി ജെയ്റ്റ്ലി
backup
August 22 2016 | 00:08 AM
കുപ്വാര: കശ്മിരിലെ വിഘടനവാദികളുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ പാകിസ്താന് ആളുകളെ സംഘടിപ്പിക്കുന്നതാണ് കശ്മിരിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ കുപ്വാര ജില്ലയിലെ സാമിലാപൂരില് സംഘടിപ്പിച്ച ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ജെയ്റ്റ്ലി. 2008 ലെ അമര്‍നാഥ് അക്രമം മുതല്‍ പാകിസ്താന് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.
സുരക്ഷാസൈനികരെയും പൊലിസിനേയും എറിയാന്‍ പുസ്തകങ്ങള്‍ക്കു പകരം കല്ലുകള്‍ സഞ്ചിയില്‍ നിറച്ചാണ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു. കശ്മിര് സംഘര്‍ഷത്തില്‍ ഇതുവരെ 2000ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."