ഖത്തറിലേക്ക് സന്ദര്‍ശക വിസ ആവശ്യമുണ്ടോ? നടപടികള്‍ എളുപ്പം
Qatar Relaunched Hayya Portal To Apply Visa For Tourists
ഖത്തറിലേക്ക് സന്ദര്‍ശക വിസ ആവശ്യമുണ്ടോ? നടപടികള്‍ എളുപ്പം
ഖത്തറിലേക്ക് 30 ദിവസത്തേക്ക് വരേയുള്ള സന്ദര്‍ശക വിസക്കിപ്പോള്‍ പുതുക്കിയ ഹയ്യാ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാമെന്ന് വിസിറ്റ് ഖത്തര്‍ അറിയിച്ചു.ഖത്തറിന്റെ ഔദ്യോഗിക ടൂറിസം പ്ലാറ്റ് ഫോമാണ് വിസിറ്റ് ഖത്തര്‍.രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കുളള ഖത്തറിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ വിസ പ്ലാറ്റ്‌ഫോം ഇനി മുതല്‍ ഹയ്യ പോര്‍ട്ടല്‍ ആയിരിക്കുമെന്നും ഏപ്രില്‍ 16ന് ഖത്തര്‍ പ്രഖ്യാപിച്ചു.
ജി.സി.സി രാജ്യങ്ങളില്‍ ഉളളവര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഈ പോര്‍ട്ടലിലൂടെ ഇനി മുതല്‍ ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കാം.
ഹയ്യ പോര്‍ട്ടല്‍ വഴിയോ hayya.qa എന്ന വെബ്‌സൈറ്റ് വഴിയോ ഖത്തറില്‍ വിസ ഓണ്‍ അറൈവല്‍ ഇല്ലാത്തവര്‍ക്ക് ഹയ്യ പോര്‍ട്ടലിലൂടെ ചില സ്‌റ്റെപ്പ്‌സുകള്‍ വഴി വിസക്കായി അപേക്ഷിക്കാം.
Qatar is open ?? Welcoming travellers from around the world to visit Doha, the Arab Tourism Capital of 2023 ✨ @qatarairways @MOI_Qatar @MOI_QatarEn @HIAQatar @QatarCalendar #VisitQatar #Qatar #Doha #QatarIsOpen pic.twitter.com/oboq6lLpTw
— Visit Qatar (@VisitQatar) April 16, 2023
ഹയ്യ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാന്‍ കഴിയുന്ന അഞ്ച് തരം വിസകള്‍
ടൂറിസ്റ്റ് വിസ (A1)
ഖത്തറിലേക്ക് സന്തര്‍ശനത്തിന് താത്പര്യമുളളവര്‍ക്കും സുഹൃത്തുക്കളേയും കുടുംബത്തേയും സന്തര്‍ശിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഈ വിസയിലേക്ക് അപേക്ഷ നല്‍കാം.
ജി.സി.സി റെസിഡന്റ് വിസ (A2)
എല്ലാ വിധ പ്രൊഫഷനിലുമുളള ജി.സി.സിയിലെ താമസക്കാര്‍ക്ക്
വിസ വിത്ത് ഇ.ടി.എ (A3)
യു.എസ്, യു.കെ, കാനഡ, ഷെങ്കന്‍, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ നിന്നുളള വാലിഡ് വിസ കൈവശമുളളവര്‍ക്കോ, അല്ലെങ്കില്‍ ഈ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കോ ലഭ്യമാക്കുന്ന വിസയാണിത്.ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കൊപ്പം യാത്ര ചെയ്യാനുള്ള വിസ
ജി.സി.സി പൗരന്‍മാര്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഈ വിസ ഉപയോഗിക്കാം
ഹയ്യ വിത്ത് മി
ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് രാജ്യത്തെത്തിയ ഹയ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മൂന്ന് കുടുബാംഗങ്ങളേയോ അല്ലെങ്കില്‍ മൂന്ന് സുഹൃത്തുക്കളേയോ ഖത്തറിലേക്ക് സന്ദര്‍ശനത്തിനായി ക്ഷണിക്കാവുന്നതാണ്. ജനുവരി 24 2024 വരെയാണ് ഈ രീതിയില്‍ സന്ദര്‍ശനത്തിനായി ക്ഷണിക്കാന്‍ സാധിക്കുന്നത്.
ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഖത്തറിലേക്ക് സന്ദര്‍ശക വിസ എടുക്കാന്‍ ആവശ്യമായ രേഖകള്‍
വാലിഡായ റെസിഡന്‍സ് പെര്‍മിറ്റിന്റെ കോപ്പി
വാലിഡായ പാസ്‌പോര്‍ട്ടിന്റെ കോപ്പി
ഒരു വര്‍ഷത്തിനുള്ളില്‍ എടുത്ത പാസ് പോര്‍ട്ട് സൈസ് ഫോട്ടോ
ഹയ്യ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം
https://hayya.qa/en/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ശേഷം അപ്ലൈ ഫോര്‍ ഹയ്യ ക്ലിക്ക് ചെയ്യുക
ഹയ്യ പോര്‍ട്ടലില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ സൈന്‍ അപ്പ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
മെയില്‍ ഐഡി നല്‍കിയ ശേഷം സെന്റ് വെരിഫിക്കേഷന്‍ കോഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
വെരിഫിക്കേഷന്‍ കോഡ് നല്‍കിയ ശേഷം പാസ്‌വേര്‍ഡ് ക്രിയേറ്റ് ചെയ്യുക.
അക്കൗണ്ട് ക്രിയേറ്റായാല്‍ ഡീറ്റെയ്ല്‍സ് നല്‍കുക
Content Highlights: Qatar Relaunched Hayya Portal To Apply Visa For Tourists
ഖത്തറിലേക്ക് സന്ദര്‍ശക വിസ ആവശ്യമുണ്ടോ? നടപടികള്‍ എളുപ്പം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."