കൊവിഡ് മൂലം അനാഥരായ കുട്ടികളെ നിയമപരമായല്ലാതെ ദത്തെടുക്കുന്നത് തടയണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച് അനാഥരായ കുട്ടികളെ നിയമപരമായല്ലാതെ ദത്തെടുക്കുന്നത് തടയണമെന്ന് സുപ്രിംകോടതി.ഇത്തരത്തില്‍ അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സന്നദ്ധ സംഘടനകള്‍ക്കെതിരെ നടപടി എടുക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ സന്നദ്ധ സംഘടനകള്‍ പണപ്പിരിവ് നടത്തുന്നത് തടയണമെന്നും കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രിം കോടതി നിര്‍ദേശം നല്കി.
കൊവിഡ് മൂലം അനാഥരായ കുട്ടികളെ കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3627 കുട്ടികള്‍ അനാഥരായെന്ന് കോടതിയില്‍ ബാലാവകാശ കമ്മിഷന് അറിയിച്ചു. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."