റഷ്യൻ അധിനിവേശം യു.എസ് മുന്നറിയിപ്പ് സെലൻസ്കി അവഗണിച്ചു: ജോ ബൈഡൻ
വാഷിങ്ടൺ
ഉക്രൈൻ പ്രസിഡന്റ് സെലൻസ്കിയെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ അധിനിവേശം സംബന്ധിച്ച അമേരിക്കൻ മുന്നറിയിപ്പ് ചെവിക്കൊള്ളാൻ സെലൻസ്കി തയാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഫെബ്രുവരി 24ന് ഉക്രൈനെതിരായ സൈനിക നടപടി പ്രഖ്യാപിക്കുന്നതിനു മുമ്പേ യു.എസ് റഷ്യൻ സേനയുടെ തയാറെടുപ്പ് സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, യൂറോപ്പിലെ സഖ്യകക്ഷികൾ പോലും ഇത് ഗൗരവമായെടുത്തില്ലെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. റഷ്യ ആക്രമണം തുടരുന്നതിനിടെ പ്രതിദിനം നൂറിലേറെ ഉക്രൈൻ സൈനികർ മരിച്ചുവീഴുന്നതായി പ്രസിഡന്റ് സെലൻസ്കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതിനിടെ, റഷ്യൻ സേനയിലെ കൊലയാളിസംഘമായ വാഗ്നർ ഗ്രൂപ്പിന്റെ ലുഹാൻസ്കിലെ കേന്ദ്രം ഷെല്ലാക്രമണത്തിലൂടെ നശിപ്പിച്ചതായി ഉക്രൈൻ സേന അവകാശപ്പെട്ടു. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."