വാക്‌സിന്‍ നയത്തില്‍ പുതിയ മാര്‍ഗരേഖ: സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പുതുക്കിയ വാക്‌സിന്‍നയത്തിലെ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഈ മാസം 21 മുതലാണ് പുതിയ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങളും വ്യവസ്ഥകളും പ്രാബല്യത്തില്‍ വരിക.
ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുകയെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു.
നേരത്തെ ബി.ജെ.പിയിതര സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വിതരണത്തില്‍ വിവേചനം നേരിടുന്നുണ്ടെന്നതുള്‍പ്പെടെയുള്ള ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിതരണം തീര്‍ത്തും സുതാര്യമായിരിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
അതേ സമയം സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍.കോവിഷീല്‍ഡ് 780, കോവാക്‌സിന്‍ 1410, സ്പുട്‌നിക് 1145 എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 150 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് ഈ വില.
സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന് 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വാങ്ങും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മാതാക്കളില്‍നിന്നു നേരിട്ട് വാങ്ങാം. സ്വകാര്യ ആശുപത്രികള്‍ക്കുനല്‍കുന്ന വാക്‌സിന്റെ വില നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാം.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത് തുടരും. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ ഡോസുകളെ സംബന്ധിച്ച മുന്‍ഗണനാക്രമം തുടരും. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45വയസിനു മുകളിലുള്ള പൗരന്മാര്‍, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാര്‍ എന്നിങ്ങനെയാണ് മുന്‍ഗണനാക്രമം. 18- 44 പ്രായമുള്ളവര്‍ക്കുള്ള മുന്‍ഗണനാക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."