HOME
DETAILS
MAL
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം; മരിച്ചത് പരശുവയ്ക്കല്‍ സ്വദേശി
backup
June 12, 2022 | 7:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം റിപ്പോര്‍ട്ട് ചെയ്തു. പാറശാല പരശുവയ്ക്കല്‍ അമ്പാടി സ്വദേശി സുബിത (38) ആണ് മരിച്ചത്. വൃക്കരോഗിയായ ഇവര്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് മാത്രം രണ്ട് പേരാണ് ചെളള് പനി ബാധിച്ച് മരിച്ചത്.നേരത്തെ വര്‍ക്കലയില്‍ 15 വയസുകാരി ചെള്ളുപനി ബാധിച്ചു മരിച്ചിരുന്നു.ഈ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."