കള്ളന് കപ്പലില്‍ തന്നെ; കോടതിയില്‍ നിന്ന് തൊണ്ടിമുതലായ സ്വര്‍ണവും പണവും മോഷ്ടിച്ചത് മുന്‍ സീനിയര്‍ സൂപ്രണ്ട്
തിരുവനന്തപുരം: ആര്.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നയാളെ തിരിച്ചറിഞ്ഞു. സ്വര്‍ണം കവര്‍ന്നത് 2020-ലെ സീനിയര്‍ സൂപ്രണ്ടെന്ന് വകുപ്പ് തല പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച് സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കോടതിയില്‍ സൂക്ഷിച്ച സ്വര്‍ണവും വെള്ളിയും പണവും നഷ്ടപ്പെട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു. 110 പവന് സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് മോഷണം പോയത്. 2010 മുതല്‍ 2019 വരെ കോടതിയിലേക്കെത്തിയ സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്.
തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നിതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."