HOME
DETAILS

വനമേഖല: ആശങ്കയുടെ കാറ്റിന് അറുതിവേണം

  
backup
April 27 2023 | 05:04 AM

bufferzone-and-forest

 

ബഫർസോണിൽ സമ്പൂർണ നിയന്ത്രണമെന്ന സ്വന്തം വിധി തിരുത്താൻ ഉന്നത നീതിപീഠം തയാറായത് പതിനായിരക്കണക്കിന് കർഷക ജനതയ്ക്ക് ആശ്വാസത്തിന് വക നൽകുന്നുണ്ട്. ബഫർസോണിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ നിയന്ത്രണത്തിനാണ് സുപ്രിംകോടതി ഇളവ് വരുത്തിയിരിക്കുന്നത്. ഇത് തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. വലിയ നിർമാണപ്രവർത്തനങ്ങൾക്കും ക്വാറികൾക്കും നിയന്ത്രണങ്ങൾ തുടരുമെങ്കിലും കുടിയൊഴിപ്പിക്കലിൻ്റെയും ജീവനോപാധികളുടെ ഭാഗമായുള്ള നിർമാണത്തിൻ്റെയും കാര്യത്തിൽ ഇളവുകൾ ഉണ്ടാകുമെന്ന ഉറപ്പാണ് സുപ്രിംകോടതി നൽകിയിരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തെയും ജനങ്ങളുടെ അതിജീവനത്തെയും ഒന്നായിക്കണ്ട് ഉറച്ച നിലപാട് എടുക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തയാറാകണം. ഇക്കാര്യം സുപ്രിംകോടതിയെ ബോധ്യപ്പെടുത്തി ജനതയ്ക്ക് അനുകൂലമായ അന്തിമവിധി നേടിയെടുക്കണം.


സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വിസ്തൃതിയിലാണ് നിലവിൽ ബഫർസോൺ പ്രഖ്യാപിച്ചിട്ടുള്ളത്. സുപ്രിംകോടതിയുടെ നിർദേശപ്രകാരം കേന്ദ്രം നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകിയത്. ഈ പ്രദേശത്ത് എന്തെല്ലാം പ്രവർത്തനങ്ങൾ പാടില്ലെന്ന് കൃത്യമായി മാർഗനിർദേശത്തിലുണ്ട്. വന്യജീവികൾക്ക് വിഹരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുകയെന്നതും ബഫർസോണിന്റെ ലക്ഷ്യങ്ങളിലുണ്ട്. ബഫർസോണിലുള്ളവർക്ക് അവിടെ താമസിക്കാൻ നിയന്ത്രണമില്ല. പക്ഷേ വന്യജീവികളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്ന ഒന്നുംതന്നെ സ്ഥാപിക്കാൻ പാടില്ല. നിലവിൽ കേരളത്തിൽ 18 വന്യജീവി സങ്കേതങ്ങളും ആറ് ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടെ 24 സംരക്ഷിത വനപ്രദേശങ്ങളുണ്ട്. രണ്ടു കടുവാ സങ്കേതങ്ങളും രണ്ടു പക്ഷി സങ്കേതങ്ങളും ഒരു മയിൽ സങ്കേതവും ഇവയിൽ ഉൾപ്പെടും. ഇവ ഓരോന്നിന്റെയും ഒരു കിലോമീറ്റർ ചുറ്റളവാണ് ബഫർസോണായി വരിക. ഈ ഭൂപ്രദേശത്തെ സമ്പൂർണ നിയന്ത്രണമായിരുന്നു 2022 ജൂൺ മൂന്നിലെ സുപ്രിംകോടതി ഉത്തരവിലൂടെ നിലനിന്നിരുന്നത്.


2011 ഫെബ്രുവരിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ബഫർസോൺ വിജ്ഞാപനം പുറപ്പെടുവിച്ചതോടുകൂടിയാണ് സുപ്രിംകോടതി കടുത്ത നടപടികളിലേക്ക് കടന്നത്. കേരളത്തിൽ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളുമായി 24 കേന്ദ്രങ്ങളുള്ളതിൽ 16 ഉം ജനവാസ പ്രദേശങ്ങളോടു ചേർന്നുള്ളതാണ്. ചെറുപട്ടണങ്ങളും ഗ്രാമങ്ങളുമായി പതിനായിരങ്ങളുടെ ആവാസ മേഖലയാണിത്. അതിനാൽ ജനവാസ മേഖലയെ ബഫർസോണിൽനിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ന്യായമുണ്ട്. ബദൽ നിർദേശം കേരളവും ഇവിടുത്തെ കർഷക ജനതയും മുന്നോട്ടുവച്ചത് പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതല്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തിലല്ല. ഈ പ്രദേശങ്ങളിലെ ജനങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം കൊടുക്കണമെന്ന ആവശ്യത്തിനെ പിന്തുണയ്ക്കുന്നവർ തന്നെയാണ്. എന്നാൽ തങ്ങളുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ വിജ്ഞാപനത്തിലെ പല നിർദേശങ്ങളും മാറിയപ്പോഴാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.


2011ൽ പരിസ്ഥിതി മന്ത്രാലയ വിജ്ഞാപനത്തിൽ 10 കിലോമീറ്റർ ആയിരുന്നു ബഫർസോണായി നിർദേശിച്ചിരുന്നത്. ഇതാണ് പ്രക്ഷോഭത്തിലേക്കും നിയമനടപടികളിലേക്കും കടന്നതും അന്തിമ വിജ്ഞാപനം നീണ്ടതും. എന്നാൽ ഓരോന്നിനും പ്രത്യേക അന്തിമ വിജ്ഞാപനത്തിന് കാത്തുനിൽക്കാതെ കുറഞ്ഞത് ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിക്കുകയായിരുന്നു സുപ്രിംകോടതി ചെയ്തത്.


സംരക്ഷിത വനത്തിനും വന്യജീവി സങ്കേതത്തിനും ചുറ്റുമായി ഒരു കിലോമീറ്റർ വിസ്തൃയിലെങ്കിലുമുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായിരിക്കുമെന്ന ഈ വിധി മേഖലകളിൽ താമസിക്കുന്നവരിലും അവിടെ സ്വത്തുള്ളവരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വാദം കേട്ട സുപ്രിംകോടതി കഴിഞ്ഞ മാസം തന്നെ സമ്പൂർണ നിരോധനം പാടില്ലെന്ന് വാക്കാൽ നിരീക്ഷിച്ചത് പ്രതീക്ഷ നൽകിയിരുന്നു.


ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമെന്ന നിലയിൽ ബഫർസോൺ കേരളത്തിൽ വലിയ പ്രയാസങ്ങളുണ്ടാക്കുമെന്ന് ആക്ഷേപമുയർന്നതായിരുന്നു. വിജ്ഞാപനം യാഥാർഥ്യമായാൽ രണ്ടര ലക്ഷത്തോളം ഏക്കർ കൃഷിഭൂമിയിലെ എല്ലാ പ്രവൃത്തികളുമായിരിക്കും നിയന്ത്രണവിധേയമാവുക. ഇത് കർഷകരെ ചെറുതായല്ല ബാധിക്കുക. അതിനാൽ ഇതിന് പരിഹാരമുണ്ടാകുന്ന നടപടികൾ അനിവാര്യം തന്നെയാണ്. അതേസമയം, കുന്നുകൾ ഇടിച്ചു നിരത്തുന്നതിനും പുതിയ ക്വാറികൾ ഉണ്ടാക്കുന്നതിനും ഇപ്പോൾ ലക്കും ലഗാനുമില്ല. പരിസ്ഥിതിക്ക് കടുത്ത ആഘാതമുണ്ടാക്കുന്ന ഏതു പ്രവൃത്തികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനു പകരം ഇടത്തരം കർഷകരുടെ ജീവിതോപാധിക്കല്ല വിലങ്ങിടേണ്ടത്. കർഷകരുടെ ഇൗ വാദത്തിനുതന്നെയാണ് ഇപ്പോൾ സുപ്രിംകോടതി അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ജീവിതം മുമ്പോട്ടു കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെങ്കിലും ഇതിൽ ആശങ്ക ഒഴിയുന്നില്ലെന്നാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് കേരളത്തിലെ ബഫർസോണിൽ ഉൾപ്പെട്ടിരിക്കുന്ന കർഷകരുടെ ആശങ്ക അകറ്റാൻ കഴിയുന്നതല്ലെന്നാണ് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഒരു കിലോമീറ്റർ ബഫർസോണായി തന്നെ തുടരുമെന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ഇവിടെ കാലക്രമേണ വന്യമൃഗശല്യവും അധികൃതരുടെ അനിയന്ത്രിത ഇടപെടലുകളും കാരണം കർഷകരുടെ ജീവിതം അസാധ്യമാകുമെന്ന ആശങ്കയാണ് ഇവർ പങ്കുവയ്ക്കുന്നത്. അതിനാൽ തന്നെ ഇളവുകളല്ല, ഒരു കിലോമീറ്റർ ദൂരപരിധി ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് കർഷകരുടെ വാദം.


പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാവ്യതിയാനവുമെല്ലാം ലോകമെങ്ങും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി പലതരം പദ്ധതികൾ രാഷ്ട്രങ്ങൾ പ്രഖ്യാപിക്കുന്നുമുണ്ട്. പരിസ്ഥിതി സംരക്ഷിക്കണമെന്നതിൽ ആർക്കും തർക്കമില്ലാതെയിരിക്കുമ്പോൾ തന്നെയാണ് രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ, വനമേഖലയ്ക്കും ദേശീയോദ്യാനങ്ങൾക്കു ചുറ്റും ആശങ്കയുടെ കാറ്റ് വീശിയടിക്കുന്നത്, ഇതിന് അറുതി വരുത്തുകതന്നെ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago