HOME
DETAILS
MAL
ഭീകരതയ്ക്കെതിരേ ഇന്ത്യയുടെ സഹായം തേടി അസദ്
backup
August 22 2016 | 00:08 AM
ദമസ്കസ്: ഭീകരതയെ ചെറുക്കുന്നതില്‍ ഇന്ത്യക്ക് വലിയ പങ്കുണ്ടെന്ന് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ്. സിറിയ സന്ദര്‍ശിക്കുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറുമായുള്ള കൂടിക്കാഴ്ചയിലാണ് അസദ് ഇക്കാര്യം പറഞ്ഞത്. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി.
സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ വസ്തുനിഷ്ഠ നിലപാടാണ് ഇന്ത്യയുടേതെന്ന് അസദ് അഭിപ്രായപ്പെട്ടു. സിറിയയില്‍ യുദ്ധത്തിന്റേയും നശീകരണത്തിന്റെയും കാലം അവസാനിപ്പിച്ച് പുനര്‍നിര്‍മാണവും വികസനവും സാധ്യമാകണമെന്ന് എം.ജെ അക്ബര്‍ പറഞ്ഞു. തകര്‍ന്ന സിറിയന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് അസദ് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടു. ഓഗസ്റ്റ് 17ന് തുടങ്ങിയ എം.ജെ അക്ബറിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം 24 വരെ നീണ്ടുനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."