HOME
DETAILS

റാള്‍സ്റ്റന്‍ എന്ന വിസ്മയം

  
backup
June 12 2022 | 07:06 AM

64851324581-2

മുര്‍ഷിദ് മഞ്ചേരി


ജീവിതത്തില്‍ ചില സമയത്ത് നമുക്ക് കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരും. ഒരിക്കലും ചെയ്യാനാകുമെന്ന് കരുതാത്തത് ചെയ്യാന്‍ നിര്‍ബന്ധിതരാകും. അത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയ അമേരിക്കന്‍ മെക്കാനിക്കല്‍ എഞ്ചിനിയറായ 'ആരോണ്‍ ലീ റാള്‍സ്റ്റന്‍' ആണ് ഈ കഥയിലെ നായകന്‍. 1975 ഒക്ടോബര്‍ 27നാണ് ലീ റാള്‍സ്റ്റാന്‍ അമേരിക്കയില്‍ ജനിച്ചത്. അദ്ദേഹം പര്‍വതരോഹണത്തിലും ഏറെ തല്‍പരനായിരുന്നു.


2003 ഏപ്രില്‍ 26ന് തന്റെ 28ാം വയസില്‍ വീട്ടിലോ കുടുംബത്തിലോ ആരോടും പറയാതെ കൂട്ടുകാരായ ക്രിസ്റ്റി, മേഗന്‍ എന്നിവരോടൊപ്പം യൂട്ടായിലെ 'കണ്യോണ്‍ലാന്‍സ്' എന്ന നാഷണല്‍ പാര്‍ക്കില്‍ ട്രക്കിങ്ങിനു പോയി. യാത്രയ്ക്കിടയില്‍ ബ്ലൂജോന്‍ കണ്യോനിലെ മലയിടുക്കിലൂടെ ഏകനായി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അദ്ദേഹം ഒരു പാറയിടുക്കിലേക്ക് തെന്നിവീണു. ഒരു വലിയ പാറക്കല്ലും കൂടെ താഴേക്കു വീണു. റാല്‍സ്റ്റന്റെ വലതുകൈ അടര്‍ന്നുവീണ പാറക്കഷണത്തിനും മറ്റൊരു പാറയ്ക്കുമിടയില്‍ കുടുങ്ങി.


ഏറെ വേദനാജനകമായിരുന്നു അത്. ആരെ വിളിക്കുമെന്നറിയാതെ റാള്‍സ്റ്റന്‍ വലഞ്ഞു. പലതവണ സഹായമഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. വിളികേള്‍ക്കാന്‍ ഒരാളുമില്ലെന്ന് തിരിച്ചറിഞ്ഞു. പോക്കറ്റ് കത്തി ഉപയോഗിച്ചു പാറ മുറിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.


ഒടുവില്‍ തന്റെ അതിഭയാനകമായ അവസ്ഥ പുറംലോകം അറിയണമെന്ന ഏക ഉദ്ദേശ്യത്തോടെ തന്റെ പക്കല്‍ ഉണ്ടായിരുന്ന കാം കോര്‍ഡര്‍ ഉപയോഗിച്ചു വിഡിയോ റെക്കോര്‍ഡ് ചെയ്തു. അഞ്ചു ദിവസം തന്റെ അടുത്തുണ്ടായിരുന്ന പാഥേയമായി കരുതിവെച്ചിരുന്ന കുറച്ച് ഭക്ഷണവും 300 മില്ലി വെള്ളവും കുറച്ച് ചോക്ലേറ്റും കഴിച്ചു തള്ളിനീക്കി. ഗതിയില്ലാതെ തന്റെ മൂത്രം വരെ കുടിക്കേണ്ടി വന്നു.


അവിടെവച്ച് അദ്ദേഹം തന്റെ ബന്ധങ്ങളെയും കുടുംബത്തെയും കാമുകിയെക്കുറിച്ചും ഓര്‍ക്കുകയുണ്ടായി. ആരോടും പറയാതെ പോയതാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് എന്നദ്ദേഹം മനസ്സിലാക്കി. അങ്ങനെ ആറാം ദിവസം തന്റെ ഭാവി മകനെ സ്വപ്‌നംകണ്ടു. ഉടനെത്തന്നെ മറ്റൊന്നും ചിന്തിക്കാതെ അദ്ദേഹം തന്റെ പകുതി ചത്ത കൈ മുറിച്ചുമാറ്റുകയെന്ന കടുത്ത തീരുമാനത്തിലേക്ക് എത്തി. കൈയിലുണ്ടായിരുന്ന ചെറിയ കത്തികൊണ്ട് ഞരമ്പുകള്‍ മുറിച്ചു, പയ്യെ മാംസവും. പക്ഷെ കൈ മുറിക്കാന്‍ ആ ചെറിയ കത്തി പോരായിരുന്നു. ഒടുവില്‍ നിന്നിടത്തുനിന്ന് ഒറ്റതിരിച്ചില്‍. ആത്മാവിനെ തകര്‍ക്കുന്ന വേദനയില്‍ കൈ വേര്‍പ്പെട്ടു. പിന്നീട് ചോര വാര്‍ന്ന കൈയുമായി അദ്ദേഹം മുകളിലേക്ക് നടന്നു. എട്ടു കിലോമീറ്റര്‍ നടന്നപ്പോള്‍ ഭാഗ്യമെന്നോണം ഒരു കുടുംബത്തെ കാണുകയും ഉറക്കെ വിളിച്ചുകൂവുകയും ചെയ്തു. അവരുടെ സഹായത്തോടെ റാള്‍സ്റ്റന്‍ അവിടെ തന്റെ ജീവന്‍ രക്ഷിക്കാനെത്തിയ ഹെലികോപ്റ്ററില്‍ കയറി പുനര്‍ജന്മത്തിലേക്ക് കാലുവെച്ചു.


Between a rock and a hard place (പാറയ്ക്കും കഠിനമായ ഒരു സ്ഥലത്തിനുമിടയില്‍) എന്ന റാള്‍സ്റ്റന്റെ ഓസ്‌കര്‍ അവാര്‍ഡിന് അര്‍ഹമായ ഓര്‍മക്കുറിപ്പില്‍ ഈ അതിജീവനകഥ വായിക്കാം. 127 ഹവേഴ്‌സ് (127 മണിക്കൂറുകള്‍) എന്ന പ്രശസ്തമായ ഹോളിവുഡ് സിനിമയും ഈ അതിജീവന കഥയെ ഉപജീവിച്ചുള്ളതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago