HOME
DETAILS

ഹൃദയം തൊടുന്ന കടലാഴങ്ങള്‍

  
backup
June 12 2022 | 08:06 AM

8456451-2

രവീന്ദ്രന്‍ മലയാങ്കാവ്


തീര്‍ത്ഥാടനകേന്ദ്രം കൂടിയായ രാമേശ്വരം കാണാനെത്തുന്ന ടൂറിസ്റ്റുകളെ ആശ്രയിച്ചു ജീവിക്കുന്ന ഗോസ്വാമി എന്ന ഗൈഡിന്റെ കഥയാണിത്. മധുരയില്‍ നിന്ന് തന്നെ ടൂറിസ്റ്റുകളെ വശത്താക്കി അവര്‍ക്കു സേവനം നല്‍കിയാണ് ഗോസ്വാമി ജീവിക്കുന്നത്. പാരിസില്‍ നിന്നും വന്നെത്തുന്ന സോഫിയ എന്നും അലക്‌സ് എന്നും പേരായ രണ്ടുപേര്‍. സോഫിയ പാരീസിലെ നിശാനര്‍ത്തകിയാണ്. അലക്‌സ് അവളുടെ ആണ്‍സുഹൃത്തും കാമുകനുമാണ്. ലൈംഗിക അരാജകത്വമുള്ള അസാന്മാര്‍ഗിക ജീവിതശൈലി പിന്തുടരുന്നയാള്‍.


ജീവിക്കാന്‍ വേണ്ടി പറയേണ്ടിവരുന്ന മുറിഇംഗ്ലീഷാണ് ഗോസ്വാമിയുടെ ആയുധം. രാമേശ്വരത്തിന്റെ പ്രത്യേകത ചോദിച്ചപ്പോള്‍ ഗോസ്വാമി രാമനെക്കുറിച്ചും സീതയെക്കുറിച്ചും രാമായണത്തെക്കുറിച്ചും സംസാരിക്കുന്നു. പാതിവ്രത്യമെന്ന വാക്കിന്റെ അര്‍ഥമെന്തെന്നുപോലും അറിഞ്ഞുകൂടാത്ത വിദേശവനിതയ്ക്ക് സീതയോട് തോന്നുന്ന ആദരവ് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്‍പര്യമുണര്‍ത്തുന്നു. ഭാര്യാഭര്‍തൃ ബന്ധത്തിന്റെ പവിത്രതയാണ് അവളെ ഏറ്റവും ആകര്‍ഷിച്ചത്.
ആണ്‍-പെണ്‍ ശരീരങ്ങളുടെ കാമപൂരണം മാത്രമാണ് ജീവിതലക്ഷ്യമെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്ന ജീവിതക്രമമുള്ള ഒരു രാജ്യത്തെ സ്ത്രീ ഏകപത്‌നീവ്രതക്കാരനായ ശ്രീരാമനെയും പതിവൃതയായ സീതയെയും മനസിലേറ്റുന്നു. മദാലസയും നിശാനര്‍ത്തകിയുമായ അവളുടെ ശരീരം മാത്രം കാമിക്കുന്ന പുരുഷവര്‍ഗത്തെയാണ് അവള്‍ക്കു പരിചയം. അതില്‍ നിന്നും ഭിന്നമായ ഒരു ജീവിതം അവളാഗ്രഹിക്കുന്നു. ഭാരത സംസ്‌കാരത്തെക്കുറിച്ചു കൂടുതല്‍ക്കൂടുതല്‍ ചോദിച്ചറിയുകയും ഈ നാട്ടില്‍ തന്നെ ജീവിക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹം മുളക്കുകയും ചെയ്യുന്നു.


ഗോസ്വാമിയുടെ രക്ഷിതാക്കളും കുഞ്ഞുപെങ്ങളും രാമേശ്വരത്ത് 1964ല്‍ ഉണ്ടായ പ്രകൃതിദുരന്തത്തില്‍ മരണപ്പെട്ടുപോയ വാര്‍ത്ത കൂടി കേട്ടപ്പോള്‍ സോഫിയ എന്ന പാരിസുകാരിക്ക് ഗോസ്വാമിയോട് അറിയാതെ ഒരിഷ്ടം ഉള്ളിലുണരുന്നു. ഗോസ്വാമി എന്ന ഗോപാല്‍സ്വാമി കൃഷ്ണനാണെന്നും കൃഷ്ണന്റെ രാധയാണ് താനെന്നും അവള്‍ കരുതിത്തുടങ്ങുന്നിടത്തു നിന്നും കഥയില്‍ ട്വിസ്റ്റ് സംഭവിക്കുകയാണ്.


വായനക്കാരില്‍ ആവേശമുയര്‍ത്തുന്ന രചനയാണ് വി.എം ഷണ്‍മുഖദാസിന്റെ കടലാഴങ്ങള്‍ എന്ന നോവല്‍. രണ്ടുദേശങ്ങളിലെ ജീവിതവും സംസ്‌കാരവും ചര്‍ച്ചചെയ്യുന്ന നോവലാണിത്. അലക്‌സിനൊപ്പം വന്ന സോഫിയ ക്രമേണ അയാളില്‍ നിന്നുമകലുന്നു. അവള്‍ എപ്പോഴും ഗോസ്വാമിയുടെ സാമീപ്യം കൊതിക്കുന്നു. ഭാരതീയ സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചും ഭര്‍തൃമതിയായ സ്ത്രീകള്‍ താലി ധരിക്കുന്നതു സംബന്ധിച്ചുമൊക്കെ ചോദിച്ചറിയുന്നുണ്ട് സോഫിയ. അവള്‍ ഗോസ്വാമിയുടെ ഭാര്യയാകാന്‍ കൊതിക്കുന്നു. സോഫിയ അലക്‌സിനെ ഒഴിവാക്കി ഗോസ്വാമിയോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അടിപിടിയിലെത്തുകയും പൊലിസ് സ്റ്റേഷന്‍ കയറേണ്ട സ്ഥിതിവരെ എത്തുകയും ചെയ്യുന്നു. ഇതിനിടയില്‍ ഗോസ്വാമി എങ്ങോട്ടോ രക്ഷപ്പെടുന്നു.


ഇടയ്‌ക്കെപ്പോഴോ തന്റെ ഗൈഡുമാരായ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞ് സോഫിയ തന്നെ അന്വേഷിച്ചു രാമേശ്വരം മുഴുവന്‍ അലഞ്ഞുനടക്കുന്നുണ്ടെന്ന് അയാള്‍ അറിയുന്നു. അതോടെ അവളെ അന്വേഷിച്ചു വീണ്ടും രാമേശ്വരത്തെത്തുന്നു. താടിയും മുടിയും വളര്‍ത്തി ആളെ തിരിച്ചറിയാനാവാത്ത അവസ്ഥയിലായിട്ടുപോലും അയാളെ അവള്‍ തിരിച്ചറിയുന്നു. അവര്‍ ഒന്നിച്ചു ജീവിക്കുന്നതിനിടെ പൗരത്വവിഷയവുമായി ബന്ധപ്പെട്ടു സോഫിയ ഇന്ത്യ വിട്ടു പോകേണ്ടിവരുമെന്ന സാഹചര്യം സംജാതമാകുന്നു. പൗരത്വപ്രശ്‌നം ഇന്ത്യയില്‍തന്നെ ജീവിക്കണമെന്ന അവളുടെ ആഗ്രഹത്തിന് തടസമാകുമോ എന്ന ആശങ്കയുയര്‍ത്തിയാണ് നോവല്‍ അവസാനിക്കുന്നത്്.


രാമേശ്വരത്തെ കടലും പ്രകൃതിയും ജീവിതവുമൊക്കെ നോവലില്‍ മിഴിവാര്‍ന്നു നില്‍ക്കുന്നു. ഒരു ടൂറിസ്റ്റിനോടുള്ള ഗൈഡിന്റെ സംഭാഷണത്തിലൂടെ ഭാരതീയസംസ്‌കാരത്തെ പരിചയപ്പെടുത്തുകയാണ് നോവലിസ്റ്റ്. ടൂറിസ്റ്റിനെപോലെ വായനക്കാരും ഈ അവസ്ഥയിലൂടെ കടന്നുപോകും. ഷണ്‍മുഖദാസിന്റെ കന്നി നോവലാണ് കടലാഴങ്ങള്‍. സംഭവബഹുലവും സംഭവതീവ്രവുമാണ് കടലാഴങ്ങളിലെ ഇതിവൃത്തമെന്ന് അവതാരികയില്‍ ടി.കെ ശങ്കരനാരായണന്‍. കോഴിക്കാട് ഇന്‍സെറ്റ് പബ്ലിക്കയാണ് നോവല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 109 രൂപ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago