HOME
DETAILS

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി; അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ദു ഉപമുഖ്യമന്ത്രിയായേക്കും

  
backup
June 08, 2021 | 8:22 PM

65134921-2

ഛണ്ഡിഗഡ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സമിതി ഫോര്‍മുല തയാറാക്കി. ഇതടങ്ങുന്ന റിപ്പോര്‍ട്ട് ഉടന്‍ പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറും.
ഫോര്‍മുല പ്രകാരം അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. അടുത്ത വര്‍ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും അമരീന്ദറിനെ തന്നെയായിരിക്കും മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടുക. സിദ്ദുവിന് നിലവിലുള്ള മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി പദവി നല്‍കിയേക്കും. സിദ്ദുവിനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അമരീന്ദറിന് താല്‍പര്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സമിതി വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റായ സുനില്‍ ജാന്‍കറിനെയും മാറ്റിയേക്കും. അങ്ങനെ വന്നാല്‍ സിഖുകാരനല്ലാത്തൊരാളെയായിരിക്കും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുക. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായും മന്ത്രിമാരുമായും സമിതി ചര്‍ച്ച നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  18 minutes ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  an hour ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  an hour ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  an hour ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 hours ago
No Image

പാറയിടുക്കില്‍ കുടുങ്ങിയ കുട്ടിയാനയുടെ അമ്മ എത്തിയില്ല; അട്ടപ്പാടിയില്‍ വനപാലകര്‍ ജാഗ്രതയില്‍

Kerala
  •  2 hours ago
No Image

The Fragility of Friendship Amidst State Power: The Story Behind Jacques Gourmelen’s Iconic Frame

International
  •  2 hours ago
No Image

സൗഹൃദങ്ങൾക്കിടയിലെ നോവായി ഫ്രാൻസിലെ തൊഴിലാളി സമരത്തിനിടെ പകർത്തിയ ചിത്രം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചർച്ചയാവുന്നു ┃in-depth

International
  •  2 hours ago
No Image

ഒമാനില്‍ മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  2 hours ago