പണവും സ്വര്‍ണവും തട്ടിയെടുത്തു, വളാഞ്ചേരിയില്‍ വനിതാ എ.എസ്.ഐ അറസ്റ്റില്‍; മോഷണവിവാദമൊഴിയാതെ പൊലിസ് സേന
പണവും സ്വര്‍ണവും തട്ടിയെടുത്തു, വളാഞ്ചേരിയില്‍ വനിതാ എ.എസ്.ഐ അറസ്റ്റില്‍; മോഷണവിവാദമൊഴിയാതെ പൊലിസ് സേന
വളാഞ്ചേരി: വളാഞ്ചേരി പൊലിസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ ഒറ്റപ്പാലം പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം തവനൂര്‍ മനയിലെ 47 കാരിയായ ആര്യശ്രീയെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ഒറ്റപ്പാലം സ്വദേശിയുടെ കൈയ്യില്‍ നിന്നും അഞ്ച് ലക്ഷം രൂപയും പഴയന്നൂര്‍ സ്വദേശിയായ സ്ത്രീയുടെ പക്കല്‍ നിന്നും 93 പവന്‍ സ്വര്‍ണാഭരണവുംഅഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സി.ഐ. എം സുജിത് ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, മാങ്ങാമോഷണ കേസില്‍ പ്രതിയായ സിവില്‍ പൊലിസ് ഓഫിസറെ ഇന്നലെ പിരിച്ചുവിട്ടിരുന്നു. ഇടുക്കി എ.ആര്‍ ക്യാംപിലെ സി.പി.ഒ വണ്ടന്‍പതാല്‍ പുതുപറമ്പില്‍ പി.വി ശിഹാബിനെയാണ് ഇടുക്കി ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പ് പിരിച്ചുവിട്ടത്.
കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കടയുടമ ദൃശ്യമടക്കം നല്‍കിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. തുടര്‍ന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
lady police officer arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."