വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ വീട് പൊളിക്കുന്നു
അലഹാബാദ്: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ വീട് പൊളിക്കാന്‍ തുടങ്ങി. അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് വീട് പൊളിക്കുന്നത്. വീട് പൊളിക്കുകയാണെന്നും 11 മണിക്ക് മുമ്പായി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രാദേശിക ഭരണകൂടം നോട്ടിസ് നല്‍കിയിരുന്നു.
പുലര്‍ച്ചെ മുതല്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ജാവേദിന്റെ വീടിനു മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. പ്രദേശത്തെ മുഴുവന്‍ മുസ്‌ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നുണ്ട്.
പ്രയാഗ് രാജിലെ ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ജാവേദിനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് ജാവേദ് എന്നാണ് പൊലിസ് ആരോപിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു ഇദ്ദേഹത്തെയും ഭാര്യയെയും മകളെയും അടക്കം 60 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
#WATCH | Demolition of the "illegally constructed" residence of Prayagraj violence accused Javed Ahmed underway, after the Prayagraj Development Authority (PDA) earlier put a demolition notice at the residence. pic.twitter.com/p1okHrFyz7
— ANI UP/Uttarakhand (@ANINewsUP) June 12, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."