HOME
DETAILS

മുഖ്യമന്ത്രിക്ക് അഗോറഫോബിയ; പൊതുശല്യമായി മാറുന്നുവെന്ന് രമേശ് ചെന്നിത്തല

  
backup
June 12, 2022 | 10:06 AM

ramesh-chennithala-on-cm-pinarayi-vijayan-s-security-tightening-2022

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്നും ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടയ്ക്കും വിലക്ക് നേരിടുന്നുവെന്നും അദ്ദേഹം ഫെയസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

മുഖ്യമന്ത്രി ഒരു പൊതുശല്യമായി മാറുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രി. ഇന്നലെ കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിനരികില്‍ മാമോദീസ കഴിഞ്ഞു മടങ്ങുന്ന കുടുംബത്തെ അവരുടെ സ്വന്തം വീട്ടിലേക്കു പോകുന്നതില്‍ നിന്ന് ഒരു മണിക്കൂര്‍ നേരമാണ് പിണറായിയുടെ പൊലീസ് തടഞ്ഞുനിര്‍ത്തിയത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ പൊലീസ് ബന്തവസ്സിലാക്കുന്നത്. ആശുപത്രികളുടെ ഗേറ്റുകള്‍ മണിക്കൂറുകളോളം അടച്ചിടുന്നു. മനുഷ്യര്‍ക്ക് ബസിലോ ഓട്ടോറിക്ഷയിലോ പോലും ആശുപത്രിയിലേക്കെത്താനോ തിരിച്ചു പോരാനോ കഴിയുന്നില്ല. ജനം നരകിക്കുകയാണ്. ഈ മാന്യ ദേഹം പോകുന്ന വഴിയില്‍ ചെറുകിട ഹോട്ടലുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല.

മുഖ്യമന്ത്രിക്ക് അഗോരഫോബിയയാണ്. പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണ്. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടയ്ക്കും വിലക്ക് നേരിടുന്നു. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഭയന്നുവിറച്ച് മാത്രം പുറത്തിറങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ് സംസ്ഥാനം ഇപ്പോള്‍ കാണുന്നത്.

ഊരിപ്പിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപ്പിച്ച കത്തികള്‍ക്കും ഇടയില്‍ക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാള്‍ ഇന്ന് നൂറോളം പൊലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ് സ്വന്തം നാട്ടില്‍ സഞ്ചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയും അവരുടെ ചോദ്യങ്ങളെയും ഭയക്കുന്ന, മൊബൈല്‍ ഫോണിനെ ഭയക്കുന്ന, ജനക്കൂട്ടത്തെ കാണുമ്പോള്‍ അതിനുള്ളിലാരെങ്കിലും കറുത്ത മാസ്‌ക് വച്ചിട്ടുണ്ടോ എന്ന് പരതിനോക്കുന്ന മുഖ്യമന്ത്രി ഈ നാടിനൊരു പൊതുശല്യമായി മാറുകയാണ്.

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണ്. കേരളത്തിലെ പൊലീസുകാര്‍ ഈ ഭീരുവും ദുര്‍ബലനുമായ മുഖ്യനെ പൊതിഞ്ഞുപിടിച്ച് എത്ര വേണമെങ്കിലും സഞ്ചാരിച്ചോളൂ. അതുപക്ഷേ പൊതുജനങ്ങളുടെ മാസ്‌കിനും ഇട്ടിരിക്കുന്ന വസ്ത്രത്തിനും പിടിച്ചിരിക്കുന്ന കുടയ്ക്കും സഞ്ചരിക്കുന്ന റോഡിനും വിലക്കേര്‍പ്പെടുത്തിയാകരുത്.

ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഭയപ്പെടാന്‍ പിണറായി തയാറെടുക്കണം. കേരളത്തിലെ പ്രതിപക്ഷവും പൊതുജനതയും തെരുവില്‍ത്തന്നെയുണ്ടാകും, നിങ്ങള്‍ വിലക്കിയത് ഓരോന്നും ധരിച്ചുകൊണ്ടുതന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുവള്ളിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക് 

Kerala
  •  13 days ago
No Image

ഫാസിസവും വംശഹത്യയും മറച്ചുവെക്കാൻ ഇസ്റാഈലികൾ കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ കഴിയില്ല; ഇസ്റാഈൽ പ്രതിനിധിയുമായി ഹസ്തദാനം നിരസിച്ച് ഫലസ്തീൻ ഫുട്ബോൾ തലവൻ

Football
  •  13 days ago
No Image

സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കൾ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

qatar
  •  13 days ago
No Image

അമേരിക്കയിലെ ടെക്‌സസില്‍ വിമാനം തകര്‍ന്നുവീണു; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

International
  •  13 days ago
No Image

ഇന്ധന പ്രതിസന്ധി: ഗൾഫ് - ഇന്ത്യ വിമാന നിരക്കുകൾ ഇനിയും വർധിച്ചേക്കും; സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിൽ വ്യോമയാനരംഗം

uae
  •  13 days ago
No Image

സാധാരണക്കാരന് ഇരുട്ടടി; ​ഗാർഹിക പാചകവാതകത്തിന് 50 രൂപ വരെ കൂടിയേക്കും, ഇന്ധനവിലയിലും വൻ വർധനവിന് സാധ്യത

Kerala
  •  13 days ago
No Image

പശ്ചിമ ബംഗാളിൽ ഇന്ന് റീപോളിങ്; 15 ബൂത്തുകളിൽ വോട്ടെടുപ്പ് പുനരാരംഭിച്ചു, ഇവിഎമ്മിൽ ടേപ്പ് ഒട്ടിച്ചതടക്കം വ്യാപക പരാതി

National
  •  13 days ago
No Image

'നിങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തിൽ'; യുഎസ് സൈനികർക്ക് ഇറാൻ ഹാക്കർമാരുടെ ഭീഷണി, സൈബർ പോരാട്ടം കടുക്കുന്നു

International
  •  13 days ago
No Image

ശക്തമായ ഇടിമിന്നലിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് ദമ്പതികൾക്കും മകൾക്കും പരിക്ക്

Kerala
  •  13 days ago
No Image

ഇറാൻ യുദ്ധം അവസാനിച്ചു; കോൺഗ്രസിനെ അമ്പരപ്പിച്ച് ട്രംപിന്റെ പ്രഖ്യാപനം, നിയമക്കുരുക്ക് ഒഴിവാക്കി വൈറ്റ് ഹൗസ്

latest
  •  13 days ago