സി.ബി.എസ്.ഇയില്‍ കേരളം തയ്യാറാക്കുന്ന സപ്ലിമെന്ററി പുസ്തകം പഠിപ്പിക്കാന്‍ കഴിയുമോ, അതോ വെറുമൊരു തള്ളോ? : സത്താര്‍ പന്തല്ലൂര്‍
സി.ബി.എസ്.ഇയില്‍ കേരളം തയ്യാറാക്കുന്ന സപ്ലിമെന്ററി പുസ്തകം പഠിപ്പിക്കാന്‍ കഴിയുമോ, അതോ വെറുമൊരു തള്ളോ? : സത്താര്‍ പന്തല്ലൂര്‍
എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. കേന്ദ്രം ഒഴിവാക്കുന്ന ചരിത്രം കേരളത്തില്‍ പഠിപ്പിക്കും. ഇത് ധീരമായ പ്രഖ്യാപനമാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ ചരിത്ര ധ്വംസനത്തിനെതിരെയുള്ള ചുട്ട മറുപടിയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, പുസ്തകം കേരളത്തില്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച ചില സംശയങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
CBSE യില്‍ കേരളം തയ്യാറാക്കുന്ന സപ്ലിമെന്ററി പുസ്തകം പഠിപ്പിക്കാന്‍ കഴിയുമോ അതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടോ NCERT യില്‍ SCERT യുടെ പുസ്തകം ഉള്‍പ്പെടുത്താന്‍ കഴിയുമോ അത് പഠിപ്പിക്കാന്‍ സമയം എവിടുന്ന് ലഭിക്കും അതിന് പരീക്ഷ നടത്തുമോ അതൊ വെറു അധിക വായനാ പുസ്തകമോ
അതോ ഇതൊന്നുമല്ല വെറുമൊരു തള്ളുമാത്രമാണോ എന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേന്ദ്ര സർക്കാർ ഇന്ത്യയുടെ ചരിത്രത്തെ അട്ടിമറിച്ച്, എല്ലാം തങ്ങളുടേതാക്കി തിരുത്തിയെഴുതുന്ന തിരക്കിലാണ്. നഗരങ്ങളുടേയും റോഡുകളുടേയും പേര് മാറ്റുന്നത് മുതൽ മുഗൾ ചരിത്രം, ഗാന്ധി വധം ഉൾപ്പടെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. സംഘ് പരിവാറിൻ്റെ വ്യാഖ്യാന മനുസരിച്ചുള്ള രാഷ്ട്രശില്പികൾ പുതിയ ചരിത്ര പുസ്തകത്തിൽ ഇടംപിടിക്കാനിരിക്കുകയുമാണ്. ഇതിനിടെയാണ് കേരള വിദ്യാഭ്യാസ വകുപ്പിൻ്റെ ധീരമായ പ്രഖ്യാപനം, കേന്ദ്രം ഒഴിവാക്കുന്ന ചരിത്രം കേരളത്തിൽ പഠിപ്പിക്കും. കേന്ദ്ര സർക്കാറിൻ്റെ ചരിത്ര ധ്വംസനത്തിനെതിരെയുള്ള ചുട്ട മറുപടി. പക്ഷെ, ഇവിടെ ഒരു സംശയം ബാക്കി നിൽക്കുന്നുണ്ട്.
CBSE യിൽ കേരളം തയ്യാറാക്കുന്ന സപ്ലിമെൻ്ററി പുസ്തകം പഠിപ്പിക്കാൻ കഴിയുമോ ? അതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടോ? NCERT യിൽ SCERT യുടെ പുസ്തകം ഉൾപ്പെടുത്താൻ കഴിയുമോ ? അത് പഠിപ്പിക്കാൻ സമയം എവിടുന്ന് ലഭിക്കും ? അതിന് പരീക്ഷ നടത്തുമോ ? അതൊ വെറു അധിക വായനാ പുസ്തകമോ ?
അതോ ഇതൊന്നുമല്ല വെറുമൊരു തള്ളോ ?
എന്‍.സി.ഇ.ആര്‍.ടി സിലബസില്‍ നിന്ന് ഒഴിവാക്കിയ മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
12,11,10 ക്ലാസുകൡല പാഠ പുസതകങ്ങളിലാണ് എന്‍.സി.ഇ.ആര്‍.ടി പരിഷ്‌കരണം വരുത്തിയത്. മുഗള്‍ ചരിത്രം, 'ഗാന്ധിജിയുടെ മരണം രാജ്യത്തെ മതസൗഹാര്‍ദത്തിലുണ്ടാക്കിയ വലിയ മാറ്റവും' 'ഹിന്ദുമുസ്!ലിം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവ തീവ്രവാദികളെ പ്രകോപിപ്പിച്ചത്, ആര്‍.എസ്.എസ് നിരോധനം, സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബുല്‍ കലാം ആസാദിനെക്കുറിച്ചുള്ള ഭാഗങ്ങള്‍, ജമ്മുകശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ത്തത് തുടങ്ങിയ പാഠഭാഗങ്ങളാണ് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയത്. എന്‍.സി.ഇ.ആര്‍.ടി നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
sathar panthalloor reacts about kerala decided-to-teach-the-subjects-omitted-by-ncert
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."