HOME
DETAILS
MAL
കെ. സുധാകരനെ ഫോണില്‍ വിളിച്ച് ഉപദേശിച്ച് രാഹുല്‍ ഗാന്ധി
backup
June 08 2021 | 20:06 PM
ന്യൂഡല്‍ഹി: ഉച്ചയോടെ കെ. സുധാകരനെ ഫോണില്‍ വിളിച്ചാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തായി രാഹുല്‍ ഗാന്ധി അറിയിച്ചത്.
ഇതും കഴിഞ്ഞ് വൈകീട്ടാണ് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയത്. സുധാകരന്റെ 'കണ്ണൂര്‍ മോഡല്‍' കോണ്‍ഗ്രസിനെ ഉത്തേജിപ്പിക്കുമെന്ന നേതാക്കളുടെ അഭിപ്രായം ശരിവച്ചാണ് സുധാകരനില്‍ ഹൈക്കമാന്‍ഡ് വിശ്വാസമര്‍പ്പിച്ചത്.
എന്നാല്‍, ഈ തീപ്പൊരി ശൈലിയും അമിതാവേശവും എടുത്തുചാട്ടവും കാരണം സുധാകരന്‍ ഒന്നിലധികം വിവാദത്തില്‍പ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യം കൂടി ഓര്‍മിപ്പിച്ചായിരുന്നു രാഹുലിന്റെ വിളി.
തീപ്പൊരി ശൈലി നല്ലതാണെങ്കിലും ജാഗ്രതപാലിക്കണമെന്ന് ഉപദേശിക്കാനാണ് രാഹുല്‍ അദ്ദേഹത്തെ വിളിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയ സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."