HOME
DETAILS
MAL
സാമ്പത്തിക തട്ടിപ്പ് ഗാന്ധിജിയുടെ കൊച്ചുമകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ ഏഴുവര്‍ഷം തടവ്
backup
June 08 2021 | 20:06 PM
കേപ്ടൗണ്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ ഏഴുവര്‍ഷം തടവുശിക്ഷ.
ഗാന്ധിജിയുടെ ചെറുമകളും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ കൊച്ചുമകള്‍ ആശിഷ് ലത രാംഗോബിനാണ് ഡര്ബന് കോടതി തടവുശിക്ഷ വിധിച്ചത്. 60 ലക്ഷം റാന്‍ഡിന്റെ (3.22 കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണു ശിക്ഷ.തട്ടിപ്പിന് പുറമെ വ്യാജരേഖ ചമക്കല്‍ അടക്കം ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കിന് ഇറക്കുമതി-കസ്റ്റംസ് തീരുവകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി വ്യവസായിയായ എസ്.ആര് മഹാരാജില്‍ നിന്ന് 62 ലക്ഷം റാന്‍ഡ് (ആഫ്രിക്കന്‍ കറന്‍സി) വെട്ടിച്ചുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."