ആരോഗ്യനില വഷളായി; സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പാര്‍ട്ടി അറിയിച്ചു.
ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ അതീവ നിരീക്ഷണത്തിലാണെന്നും പാര്‍ട്ടി അറിയിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
'കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കൊവിഡ് സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ഇന്ന് ഗംഗാറാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖമായിരിക്കുന്നു, നിരീക്ഷണത്തിനായി ആശുപത്രിയില്‍ തന്നെ തുടരും', പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
ജൂണ്‍ രണ്ടിനാണ് സോണിയാഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ അവര്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."