HOME
DETAILS

പ്രവാചക നിന്ദ രാഷ്ട്രീയ താല്പര്യം വിവേക പൂർവ്വം അതി ജീവിക്കുക പാണക്കാട് ഹമീദ് അലി തങ്ങൾ

  
backup
June 12 2022 | 12:06 PM

sic-damam-prograam-1207

ദമാം: പ്രവാചകനിന്ദ രാഷ്ട്രീയ താല്പര്യത്തിന്റ ഭാഗമാണെന്നും വിവേകപൂർവ്വം അതി ജീവിക്കുവാനും സമാധാനവും സ്വസ്ഥതയും സഹവർത്തിതവുമായ സാഹചര്യങ്ങളിലൂടെ അതിനെ പ്രതിരോധിക്കാനും കഴിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ശിഹാബ് ആഹ്വാനം ചെയ്തു. 'വിനാശമരുത്, വിവേകം നയികട്ടെ ഇന്ത്യയെ' എന്ന പ്രമേയവുമായി സമസ്ത ഇസ്‌ലാമിക് സെൻറർ (എസ് ഐ സി) ദമാം സെൻ്റട്രൽ കമ്മറ്റി സംഘടിപ്പിച്ച പൈതൃക സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പൈതൃകം പരസ്പര സ്നഹത്തിൻ്റെയും സൗഹൃദത്തിൻ്റയും മൈത്രിയിൽ അധിഷ്ടിതമാണ്. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമേറെയുണ്ടെങ്കിലും ആദരവിൻ്റെ പാരസ്പര്യ ബന്ധങ്ങൾ നിറംമങ്ങാതെ കാത്ത് സൂഷിച്ചവരാണ് നാം. ഭരണകൂട പിന്തുണ മറയാക്കി മതങ്ങളെയും മത ആചാര്യന്മാരെയും വൈകൃതവൽകരിച്ച് മതാനുയായികൾക്കിടയിൽ വൈര്യവും കലാപവും ഉണ്ടാക്കലാണ് നിലവിലെ നിഗൂഢ ലക്ഷ്യം. ഇതിനെതിരെ ജാഗ്രതയോടെ വിവേകപരമായി നേരിടാൻ വിശ്വാസി സമൂഹത്തോട് തങ്ങൾ ആവശ്യപ്പെട്ടു.

സമാനതകളില്ലാത്ത മാതൃകകൾ കൊണ്ട് മഹാത്ഭുതം സിദ്ധിച്ച പ്രവാചകനെ അറിയാനും അറിയിക്കാനുമുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്ന് തങ്ങൾ കൂട്ടി ചേർത്തു. പ്രസിഡൻ്റ് സവാദ് ഫൈസി വർക്കല അദ്ധ്യക്ഷത വഹിച്ചു.

ബഹാഉദ്ധീൻ നദ്‌വി പൂവാട്ടുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, ലോക മലയാളിസഭ പ്രതിനിധി ആൽബിൻ ജോസഫ്, കുഞ്ഞാലൻ കുട്ടി ഫൈസി ഓമശ്ശേരി, കെഎംസിസി ദമാം സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുജീബ് കൊളത്തൂർ, ഫവാസ് ഹുദവി പട്ടിക്കാട് എന്നിവർ പ്രസംഗിച്ചു. അശ്റഫ് അശ്റഫി കരിമ്പ പ്രമേയം അവതരിപ്പിച്ചു. എസ് ഐ സി പ്രവർത്തകരിൽ നിന്നും വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വനിരയിലേക്ക് തിരഞ്ഞെടുത്ത മുജീബ് കുളത്തൂർ, മഹീൻ വിഴിഞ്ഞം, ബഷീർ പാങ് ഇസ്ഹാഖ് കൊടൂർ, അശ്റഫ് അശ്റഫി, അബൂ യാസീൻ ചളിങ്ങാട്, ബാസിത് പട്ടാമ്പി, ഷബീർ അലി അമ്പാടത്ത്, അബ്ദുൽ ഗഫൂർ പയോട്ട, റിയാസ് മമ്പാട്, എന്നിവരെ സംഗമത്തിൽ ആദരിച്ചു.

സെക്രട്ടറി മജീദ് മാസ്റ്റർ വാണിയമ്പലം സ്വാഗതവും ഇസ്ഹാഖ് കോഡൂർ നന്ദിയും പറഞ്ഞു. ഇബ്രാഹീം ഓമശ്ശേരി, മുസ്തഫ ദാരിമി, ശാഫി വെട്ടികാട്ടിരി, സുബൈർ നാദാപുരം, റഊഫ് മുസ്‌ലിയാർ എടപ്പാൾ സജീബ് കരുനാഗപള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago