HOME
DETAILS
MAL
1.5 കോടിയുടെ കൊവിഡ് വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു
backup
June 09 2021 | 02:06 AM
മുംബൈ: കൊവിഡ് ബാധിതര്‍ക്കുള്ള വ്യാജ മരുന്നുകള്‍ നിര്‍മിച്ചു വിറ്റതിന് യു.പിയിലെ സ്വകാര്യ ലാബ് ഉടമയടക്കം മൂന്നു പേരെ മുംബൈ പൊലിസ് അറസ്റ്റ് ചെയ്തു.
മീറത്തിലെ കാണ്കേര്ഖേരയില് മരുന്ന് ലാബ് നടത്തുന്ന സന്ദീപ് മിശ്രയും സഹായികളുമാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി ഗാസിയാബാദ് സ്വദേശി സുധീപ് മുഖര്‍ജി നേരത്തെ പിടിയിലായിരുന്നു. മുഖര്‍ജിയുടെ ഉടമസ്ഥയിലുള്ള മാക്സ് റിലീഫ് ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ പേരിലാണ് മീറത്തില്‍നിന്ന് മരുന്ന് നിര്‍മിച്ചത്.
കൊവിഡ് ബാധിച്ചവര്‍ക്ക് നല്കുന്ന ഫാവിപിറാവിര്‍ മരുന്നിന്റെ വ്യാജപതിപ്പാണ് വന്‍തോതില്‍ നിര്‍മിച്ച് വിപണയിലെത്തിച്ചിരുന്നത്.മുംബൈയിലെ രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കോടി രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."