ഇത് പിഴവല്ല നിര്‍ഭാഗ്യം റിയോയില്‍ നിന്നും മുഹമ്മദ് കുഞ്ഞി
റിയോയില്‍ നമ്മുടെ അത്‌ലറ്റിക് ടീം എക്കാലത്തേയും മോശം പ്രകടനമാണ് പുറത്തെടുത്തത്. മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പുണ്ടായിട്ടും പലയിനങ്ങളിലും നമുക്ക് പിഴച്ചു. പുരുഷ റിലേയില്‍ നിര്‍ഭാഗ്യം കൊണ്ട് നമുക്ക് പുറത്താവേണ്ടി വന്നു. മികച്ച രീതിയില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും ബാറ്റണ്‍ കൈമാറുന്നതിലെ പിഴവിന് വലിയ വില നല്‍കേണ്ടി വന്നു. വനിതാ ടീമിന് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിലും ഒളിംപിക്‌സിന് മുമ്പുള്ള മത്സരത്തില്‍ ദേശീയ റെക്കോര്‍ഡ് രണ്ടു പ്രാവശ്യം തിരുത്തിയായിരുന്നു നാം റിയോയിലെത്തിയത്. എന്നാല്‍ ഒളിംപിക്‌സില്‍ നമുക്ക് നിര്‍ഭാഗ്യം തിരിച്ചടിയായി.
ഒളിംപിക്‌സിലും മറ്റു മത്സരങ്ങളിലും എത്രയോ മത്സര പരിചയമുള്ള ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, ടൈസണ്‍ ഗേ എന്നിവരടങ്ങുന്ന അമേരിക്കന്‍ ടീമിനും ഇത്തരത്തില്‍ ഡെലിവറി സോണിനു മുന്‍പേ ബാറ്റണ്‍ കൈമാറിയതിനാല്‍ അയോഗ്യത നേരിട്ടിരുന്നു. മത്സരത്തിനിടെ എത്രയും പെട്ടെന്ന് ഫിനിഷ് ചെയ്യണമെന്ന ആഗ്രഹത്താല്‍ സംഭവിക്കുന്നതാണിവയെല്ലാം. ഏതായാലും ഈ വര്‍ഷം എല്ലാ ഇനത്തിലും നമ്മുടെ പ്രകടനം വളരെ ദയനീയമായിരുന്നു. ടോക്കിയോയിലെങ്കിലും ഈ പ്രവണതക്ക് നമുക്ക് മാറ്റം വരുത്തണമെന്ന ഉറച്ച തീരുമാനവുമായിട്ടാണ് ഇന്ത്യന്‍ സംഘം തിരിച്ചു പറക്കുന്നത്. സിന്ധുവിന് വിവിധ സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങളെ കുറിച്ചറിഞ്ഞു. എല്ലാത്തിലും വളരെ സന്തോഷമുണ്ട്. ഇത്തരത്തില്‍ മികച്ച പിന്തുണ നല്‍കിയാല്‍ ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ നമ്മുടെ കായിക താരങ്ങള്‍ക്കാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."