HOME
DETAILS

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മെയ് 1 മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍

  
backup
April 27 2023 | 15:04 PM

arabian-travel-market-started-in-may-1
150ലധികം രാജ്യങ്ങളില്‍ നിന്നും 2,000 പ്രദര്‍ശകര്‍
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മെയ് 1 മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍

ദുബായ്: ലോകോത്തര ട്രാവല്‍-ടൂറിസം-ഹോസ്പിറ്റാലിറ്റി പ്രദര്‍ശനമായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റി(എടിഎം)ന്റെ 30ാമത് എഡിഷന്‍ മെയ് 1 മുതല്‍ 4 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കും. ദുബായ് ഡിപാര്‍ട്‌മെന്റ് ഓഫ് എകോണമി ആന്റ് ടൂറിസം (ഡിഇടി) സഹകരണത്തില്‍ നടക്കുന്ന എടിഎമ്മില്‍ 150ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,000 പ്രദര്‍ശക കമ്പനികളും പ്രതിനിധികളും പങ്കെടുക്കും. ആയിരങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ കേന്ദ്ര പ്രമേയം മുന്‍നിര്‍ത്തി ഇത്തവണയും 'അറേബ്യന്‍ ട്രാവല്‍ വീക്' ഉണ്ടായിരിക്കും.

'വര്‍കിംഗ് ടുവേര്‍ഡ് നെറ്റ് സീറോ' എന്ന പ്രമേയത്തിനനുസൃതമായി ഇക്കുറി ഒരു ഫോറം ഒരുക്കുന്നതാണ്. അതില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും അറിവുകള്‍ കൈമാറാനും ആഗോള യാത്രാ മേഖലയുടെ സുഗമമായ പ്രയാണത്തെ ത്വരിതപ്പെടുത്തുന്ന പുത്തന്‍ ശേഷികള്‍ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ടാകുമെന്ന് സംഘാടകരായ റീഡ് എക്‌സിബിഷന്‍സ് (ആര്‍എക്‌സ് മിഡില്‍ ഈസ്റ്റ്) എംഡി വസയ്ല്‍ സൈഗലോ പറഞ്ഞു.

യാത്രാ മേഖലയിലെ കാലാവസ്ഥാ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ച ഡിബേറ്റില്‍ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ജോര്‍ദാന്‍ ടൂറിസം മന്ത്രി മക്‌റം മുസ്തഫ അബ്ദുല്‍ കരീം അല്‍ ഖയ്‌സി, ലബനാന്‍ ടൂറിസം മന്ത്രി എഞ്ചി. വലീദ് നാസര്‍, അറബ് രാഷ്ട്രങ്ങളില്‍ ദുരന്ത സാധ്യതകള്‍ കുറയ്ക്കാനായി ഐക്യ രാഷ്ട്ര സഭ സ്ഥാപിച്ച കാര്യാലയത്തി(യുഎന്‍ഡിആര്‍ആര്‍)ന്റെ മേധാവി സുകിത് മൊഹന്തി എന്നിവര്‍ സംബന്ധിക്കും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എടിഎമ്മില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനയുണ്ട്. 2022നെ അപേക്ഷിച്ച് ഇക്കൊല്ലം യൂറോപ്പില്‍ നിന്നും 17 ശതമാനവും, ഏഷ്യയില്‍ നിന്നും 15 ശതമാനവും, ആഫ്രിക്കയില്‍ നിന്നും 8.5 ശതമാനവും അധിക പങ്കാളിത്തമുണ്ടാകും.

ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ ദക്ഷിണേഷ്യയും ഇന്ത്യയും പ്രത്യേകം എടുത്തു കാട്ടപ്പെടും. ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 2022ലെ ആദ്യ 9 മാസങ്ങള്‍ക്കിടയില്‍ വിദേശത്തേക്ക് യാത്ര ചെയ്ത ഇന്ത്യക്കാര്‍ 10 ബില്യന്‍ ഡോളര്‍ ചെലവഴിച്ചെന്ന് വ്യക്തമാക്കുന്നു. കോവിഡ് പൂര്‍വ കാലഘട്ടത്തിലേതിനെക്കാള്‍ 43 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. മറ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് 2024ഓടെ വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്ത്യക്ക് പുറത്തേക്കുണ്ടായ യാത്രകളുടെ എണ്ണം 27 ദശലക്ഷത്തിലധികം വരുമെന്നാണ്. അഥവാ, മൊത്തം മൂല്യം 42 ബില്യന്‍ ഡോളറിലധികം വരും.

Content Highlights: Arabian Travel Market Started In May 1

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മെയ് 1 മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago