HOME
DETAILS

മഹാമൗനം തുടര്‍ന്ന് മുഖ്യമന്ത്രി, മാധ്യമങ്ങളോട് നോകമന്റ്‌സ്, പ്രതിപക്ഷത്തിന് പരിഹാസ മറുപടിയുമായി എം.വി ഗോവിന്ദന്‍

  
backup
April 27, 2023 | 3:17 PM

a-moment-of-great-silence-followed-the-chief-ministers-no-comments-to-the-media

മഹാമൗനം തുടര്‍ന്ന് മുഖ്യമന്ത്രി, മാധ്യമങ്ങളോട് നോകമന്റ്‌സ്



ന്യുഡല്‍ഹി: എ.ഐ ക്യാമറ വിവാദത്തില്‍ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആരോപണത്തെപ്പറ്റി ചോദിച്ചെങ്കിലും പ്രതികരിക്കാതെ പിണറായി ഒഴിഞ്ഞുമാറി. എ.ഐ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണത്തെ പരിഹസിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
എഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന് ആകണമെങ്കില്‍ ഒന്നാം ലാവലിന്‍ എന്തെങ്കിലും ആകണ്ടെയെന്നായിരുന്നു എം.വി ഗോവിന്ദന്റെ ചോദ്യം. സി.ബി.ഐ, ഇ.ഡി അന്വേഷണം വേണമെന്ന് പറയാത്തതെന്തന്ന് ചോദിച്ചാണ് യുഡിഎഫിന്റെ ജുഡിഷ്യല്‍ അന്വേഷണ ആവശ്യത്തെ അദ്ദേഹം പരിഹസിച്ചത്.

എഐ ക്യാമറ ഇടപാടില്‍ എസ്ആര്‍ഐടിക്കൊപ്പം പ്രവര്‍ത്തിച്ച പ്രസാഡിയോ കമ്പനി ഡയറക്ടര്‍ രാംജിത്തിനും ട്രോയ്‌സ് ഡയറക്ടര്‍ ജിതേഷിനും മുഖ്യമന്ത്രിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.. 83.6 കോടി രൂപക്ക് പദ്ധതി നടപ്പാക്കാമെന്ന് വ്യക്തമാക്കി എസ്ആര്‍ഐടി നല്‍കിയ പര്‍ച്ചേസ് കരാറും രമേശ് ചെന്നിത്തല പുറത്ത് വിട്ടു. എ.ഐ ക്യാമറ അഴിമതി രണ്ടാം ലാവലിന്‍ എന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളുന്നയിച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.

മുഖ്യമന്ത്രി മഹാമൌനം വെടിയണമെന്നായിരുന്നു വി.ഡി സതീശന്‍ ആവശ്യപ്പെട്ടത്.. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിനാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ഇതിനോടാണ് എം.വി ഗോവിന്ദന്‍ മറുപടി നല്‍കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനവൃതം തുടരുകയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം: കല്ലേറും കൂട്ടത്തല്ലും; പൊലിസുകാരനടക്കം അഞ്ച് പേർക്ക് പരുക്ക്

Kerala
  •  13 days ago
No Image

ഇറാനിൽ ഇസ്റാഈൽ വ്യോമാക്രമണം: റെയിൽവേ പാലം തകർത്തു; ട്രംപിന്റെ സമയപരിധി അവസാനിക്കാനിരിക്കെ യുദ്ധഭീതിയിൽ പശ്ചിമേഷ്യ

International
  •  13 days ago
No Image

കുവൈത്തിന് നേരെ വൻ വ്യോമാക്രമണം; 14 മിസൈലുകളും 46 ഡ്രോണുകളും തകർത്തു

Kuwait
  •  13 days ago
No Image

തുർക്കിയിലെ ഇസ്റാഈൽ കോൺസുലേറ്റിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

International
  •  13 days ago
No Image

വി അബ്ദുറഹ്മാന്റെ പാകിസ്താന്‍ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷനും, പൊലിസിലും പരാതി നല്‍കി യുഡിഎഫ്

Kerala
  •  13 days ago
No Image

കേരളത്തിൽ ചൂട് കൂടുന്നു; വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Kerala
  •  13 days ago
No Image

ബഹ്‌റൈനിലെ സൈബര്‍ തട്ടിപ്പ്: വ്യാജ ലിങ്കുകള്‍ വഴി പണം തട്ടുന്നു

bahrain
  •  13 days ago
No Image

2026 ഐപിഎൽ കിരീടം അവർക്കുള്ളതാണ്: പ്രവചനവുമായി സെവാഗ്

Cricket
  •  13 days ago
No Image

മോശം പെരുമാറ്റം മൂലം ജോലിയിൽ നിന്ന് പിരിച്ചവിട്ടു; കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട മുൻജീവനക്കാരന് പണികൊടുത്ത് ദുബൈ കോടതി

uae
  •  13 days ago
No Image

സാധാരണത്തിന് മുകളില്‍ താപനില; ഏപ്രിലില്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത 

oman
  •  13 days ago