ഗ്രൂപ്പുകളുടെ 'വെട്ടില്‍' വീഴാതെ സുധാകരന്‍; മുന്നില്‍ കടുത്ത വെല്ലുവിളികള്‍
തിരുവനന്തപുരം: എ, ഐ ഗ്രൂപ്പുകളുടെ ശക്തമായ പ്രതിരോധെത്ത മറികടന്ന് കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് എത്തുമ്പോള്‍ പ്രവചിക്കാനാകാത്ത പ്രതിരോധങ്ങളായിരിക്കും നേരിടേണ്ടിവരിക. ഒരുകാലത്ത് ഐ ഗ്രൂപ്പിന്റെ കരുത്തുറ്റ പോരാളിയായിരുന്ന കെ.സുധാകരന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായാണ് കെ.പി.സി.സിയുടെ അമരക്കാരനാകുന്നത്.
മുന്‍പ് വി.എം സുധീരന്‍, എം.എം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കുമ്പോള്‍ ഹൈക്കമാന്‍ഡ് കേരളത്തിലെ ഗ്രൂപ്പുകളെ പരിഗണിക്കുകയോ, അവരുടെ അഭിപ്രായം കേള്‍ക്കുകയോ ചെയ്തിരുന്നില്ല. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഗ്രൂപ്പുകളെ അവഗണിച്ച് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലുള്ള അസ്വാരസ്യം ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജി 23 എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കൂടിയായ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കേള്‍ക്കാതെ കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കുന്നത് നല്ലതല്ലെന്ന തോന്നലാണ് താരിഖ് അന്‍വറിനെ നിയോഗിച്ച് നേതാക്കളുടെ അഭിപ്രായം തേടുന്നതിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്.
സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കുന്നത് തീരുമാനിച്ച ശേഷമായിരുന്നു അഭിപ്രായം തേടിയത് എന്നതും ശ്രദ്ധേയമായി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നീക്കങ്ങളും ഈ തീരുമാനങ്ങള്‍ക്ക് ശക്തിപകര്‍ന്നു. ഇതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം കേരളത്തില്‍ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പുകളുടെ മരണമണി മുഴക്കുന്ന ഒരു തീരുമാനമുണ്ടാകുകയും ചെയ്തു.
ഗ്രൂപ്പുകള്‍ക്ക് അതീതരായ നേതാക്കളെ കെ.പി.സി.സി പ്രസിഡന്റുമാരാക്കി മുന്‍പും ഹൈക്കമാന്‍ഡ് പരീക്ഷണം നടത്തിയിട്ടുണ്ട്.
വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അതിന് സമീപകാല ഉദാഹരണങ്ങളാണ്. പക്ഷേ ഒരാള്‍ ഗ്രൂപ്പുകള്‍ക്ക് വഴങ്ങാതെ കെ.പി.സി.സി. ഓഫിസിന്റെ പിടിയിറങ്ങിയപ്പോള്‍ മറ്റൊരാള്‍ ഗ്രൂപ്പുകള്‍ക്കൊപ്പം നിന്ന് പരാജിതനായും പുറത്തുപോയി. കെ.സുധാകരന്റെ പ്രവര്‍ത്തനവഴിയില്‍ ഗ്രൂപ്പുകള്‍ എങ്ങനെ വഴിമുടക്കുമെന്നാണ് ഇനി കാണേണ്ടത്.
കെ.പി.സി.സി ഓഫിസിലെ വൈദ്യുതി ബില്ലുപോലും അടയ്ക്കാന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് സുധീരനെ പുറത്താക്കിയ ഗ്രൂപ്പുകള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ സുധാകരനോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."