HOME
DETAILS

എങ്ങനെ പെരുമാറുമെന്നത് ശ്രദ്ധേയമാകും. കണ്ണൂരിന്റെ കെ.എസ്; ഇനി കെ.പി.സി.സിയുടെ നാവ്

  
backup
June 09, 2021 | 2:46 AM

53213554-2

എം.പി മുജീബ് റഹ്മാന്‍


കണ്ണൂര്‍: കഠിനവഴികള്‍ താണ്ടിയാണ് കണ്ണൂരുകാരനായ കെ.സുധാകരന്റെ രാഷ്ട്രീയ ജീവിതം.
1990ല്‍ എടക്കാട് നിയമസഭാ മണ്ഡലത്തില്‍ 219 വോട്ടിനു തോറ്റപ്പോള്‍ നിയമപോരാട്ടത്തിലൂടെ നേടിയ വിജയത്തോടെയാണു സംസ്ഥാനത്ത് കെ.സുധാകരനെന്ന പോരാട്ടവീര്യം ശ്രദ്ധേയനാകുന്നത്. മൂന്നു പതിറ്റാണ്ടിനിപ്പുറം പാര്‍ട്ടി വെല്ലുവിളി നേരിടുമ്പോള്‍ നയിക്കാനാണ് അണികളുടെ സ്വന്തം കെ.എസ് ആയ സുധാകരന്റെ പുതിയ നിയോഗം. ഒട്ടേറെതവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ടുപോയതാണ് കെ.പി.സി.സി അധ്യക്ഷപദം. തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയോഗിച്ചപ്പോള്‍ പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനു ഗ്രൂപ്പു ഭേദമന്യേ നേതാക്കളും പ്രവര്‍ത്തകരും കണ്ടെത്തിയ പേര് കെ. സുധാകരന്റേതു മാത്രമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ നേതൃത്വം എതിര്‍പക്ഷത്തുള്ളപ്പോള്‍ ഗ്രൂപ്പിനതീതമായി കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവിനെ തന്നെ കെ.പി.സി.സി അധ്യക്ഷനാക്കുക വഴി പാര്‍ട്ടിയാണു മുഖ്യമെന്ന സന്ദേശം കൂടിയാണു ഹൈക്കമാന്‍ഡ് നല്‍കുന്നത്.


സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ തട്ടകങ്ങളില്‍ ഒന്നായ കണ്ണൂരില്‍ നിന്ന് അവര്‍ക്കെതിരേ പോര് നയിച്ചായിരുന്നു സംസ്ഥാന രാഷ്ട്രീയത്തില്‍ സുധാകരന്‍ ചുവടുവച്ചത്. ജില്ലാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഡി.സി.സി അധ്യക്ഷപദവിയില്‍ എത്തി. രാഷ്ട്രീയ എതിരാളികളുടെ വധശ്രമങ്ങളില്‍ നിന്ന് ഒന്നിലധികം തവണ സുധാകരന്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കണ്ണൂരില്‍ മാത്രം അദ്ദേഹത്തിന്റെ അനുയായികളായ ഒരുഡസനിലധികം പ്രവര്‍ത്തകര്‍ കൊലക്കത്തി രാഷ്ട്രീയത്തിനിരയായി. സി.പി.എമ്മിനോടു ഒരിക്കലും മൃദുസമീപനം സ്വീകരിക്കാന്‍ രാഷ്ട്രീയ ജീവിതത്തില്‍ സുധാകരന്‍ തയാറായിട്ടില്ല. ആ നിലപാടാണു ഒരുകാലത്ത് ബദ്ധശത്രുവായിരുന്ന എം.വി രാഘവനെ ബദല്‍രേഖാ വിവാദത്തില്‍ സി.പി.എം പുറത്താക്കിയപ്പോള്‍ യു.ഡി.എഫ് പാളയത്തില്‍ എത്തിച്ച സുധാകരന്റെ കരുനീക്കം. കെ.സുധാകരന്റെ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാകാത്ത രാഷ്ട്രീയ പ്രതിയോഗികളുണ്ടാവില്ല. കോണ്‍ഗ്രസുകാര്‍ക്ക് എന്നും ആവേശമായിരുന്നു കെ.എസിന്റെ പ്രസംഗങ്ങളും വാക്പ്രയോഗങ്ങളും. അത് ചിലപ്പോഴൊക്കെ തിരിഞ്ഞുകൊത്തിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന് നല്‍കിയ ഊര്‍ജം ചെറുതല്ലായിരുന്നു.
1948 മേയ് 11ന് എടക്കാട് നടാലിലെ രാമുണ്ണിയുടെയും മാധവിയുടെയും മകനായാണു സുധാകരന്റെ ജനനം. കാടാച്ചിറ ഹൈസ്‌കൂളിലെ പഠനത്തിനുശേഷം തലശേരി ബ്രണ്ണന്‍ കോളജില്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മംഗളൂരു എസ്.ഡി.എം ലോ കോളജില്‍ നിന്നു നിയമബിരുദവും നേടി. നാലുതവണ നിയമസഭയിലും രണ്ടുതവണ ലോക്‌സഭയിലും അംഗമായ സുധാകരന്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ വനംകായിക മന്ത്രിയായി. നിലവില്‍ കണ്ണൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. കാടാച്ചിറ ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക സ്മിതയാണ് ഭാര്യ. മക്കള്‍: സഞ്‌ജോഗ്, സൗരബ്. മരുമകള്‍: ശ്രീലക്ഷ്മി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  3 minutes ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  28 minutes ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  an hour ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  an hour ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  an hour ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 hours ago
No Image

പാറയിടുക്കില്‍ കുടുങ്ങിയ കുട്ടിയാനയുടെ അമ്മ എത്തിയില്ല; അട്ടപ്പാടിയില്‍ വനപാലകര്‍ ജാഗ്രതയില്‍

Kerala
  •  2 hours ago
No Image

The Fragility of Friendship Amidst State Power: The Story Behind Jacques Gourmelen’s Iconic Frame

International
  •  2 hours ago
No Image

സൗഹൃദങ്ങൾക്കിടയിലെ നോവായി ഫ്രാൻസിലെ തൊഴിലാളി സമരത്തിനിടെ പകർത്തിയ ചിത്രം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചർച്ചയാവുന്നു ┃in-depth

International
  •  2 hours ago